ചെന്നൈ : 1990 കളിൽ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ നായിക രഞ്ജിനിയുടെ ശശികലയ്‌ക്കെതിരായ തുറന്നടിച്ച ആരോപണങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. തമിഴ് നാട്ടിലെ ജനങൾക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്ന് അവർ പറഞ്ഞു.
തമിഴ് മക്കള്‍ വെറും മന്ദബുദ്ധികളാണെന്നാണോ മാണ്ണാര്‍ഗുഡി മാഫിയയുടെ ധാരണ?. ജെല്ലിക്കട്ടു സമയത്തുണ്ടായ അതേ ഒത്തൊരുമയോടെ യുവാക്കള്‍ ഈ അസംബന്ധത്തിനെതിരെയും പ്രതികരിക്കണം.
എഐഡിഎംകെ എന്ന പാര്‍ട്ടി രൂപവത്കരിച്ചത് എല്ലാവര്‍ക്കും പ്രിയപ്പെട്ട എംജിആര്‍ ആണ്. അദ്ദേഹം മരിച്ചപ്പോള്‍ അമ്മ അത് ഏറ്റെടുക്കുകയും നീതിപൂര്‍വം നയിക്കുകയും ചെയ്തു. ശശികലയെപ്പോലെയുള്ള ഒരു കുറ്റവാളി മുഖ്യമന്ത്രിയാകുന്നത് തമിഴ് മക്കള്‍ തടയണം. ഒരു വ്യക്തി ഒരു നേതാവാകണമെങ്കില്‍ യോഗ്യതയും മുന്‍പരിചയവുമൊക്കെ വേണം. തമിഴ്‌നാടിനെ ദൈവം രക്ഷിക്കട്ടെ. കുറെ ക്രിമിനലുകള്‍ ഉള്‍പ്പെട്ട ഈ സംഘത്തെ ബഹുമാനപ്പെട്ട രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുറത്താക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അവർ അഭിപ്രായപ്പെട്ടു.