Kerala, News

കൊറോണ ഭീതി;സിനിമ തീയേറ്ററുകൾ മാർച്ച് 31വരെ അടച്ചിടണം;ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ ഉള്‍പ്പടെയുള്ളവയുടെ റിലീസ് മാറ്റിവെച്ചു

keralanews corona virus cinema theaters to be closed till 31st of this month the release of the film including marakar postponed

കൊച്ചി:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സിനിമ തീയേറ്ററുകൾ ഈ മാസം 31 വരെ അടച്ചിടാൻ തീരുമാനം.ഇതോടെ ഇപ്പോള്‍ തീയ്യേറ്റില്‍ പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുന്ന ചിത്രങ്ങളുടേതുള്‍പ്പടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളുടെ ഭാവി അനിശ്ചിത്വത്തിലായിരിക്കുകയാണ്.ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം വരെ ഈ മാസം തീയ്യേറ്ററില്‍ എത്തേണ്ടതായിരുന്നു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡചിത്രം മരക്കാറിന്റെ റിലീസ് മാര്‍ച്ച്‌ 26-നാണ് തീരുമാനിച്ചിരുന്നത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം രാജ്യത്തെ 5000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് എപ്പോഴായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലയില്‍ തന്റെ പുതിയ ചിത്രമായ കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സിന്റെ റിലീസ് മാറ്റിവച്ച വിവരം ടൊവിനോ ആരാധകരെ അറിയിച്ചിരുന്നു. മാര്‍ച്ച്‌ 12നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.കേരളത്തില്‍ 12 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതിയിലാണ് സംസ്ഥാനം. നാളെ മുതല്‍ മാര്‍ച്ച്‌ 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവ അടച്ചിടാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Previous ArticleNext Article