Kerala, News

കോവിഡ് 19;കനത്ത ജാഗ്രത നിർദേശവുമായി സംസ്ഥാന സർക്കാർ;പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തേക്ക് അവധി

keralanews covid 19 high alert in kerala 3 days leave for educational institutions in pathanamthitta district

തിരുവനന്തപുരം:കൊറോണ വൈറസ് ബാധ നിയന്ത്രിക്കാൻ കർശന നടപടികളുമായി സംസ്ഥാന സർക്കാർ.രോഗികളുമായി അടുത്ത് ബന്ധം പുലര്‍ത്തിയവരെ കണ്ടെത്താനും നിരീക്ഷിക്കാനുമുള്ള നടപടികള്‍ ശക്തമാക്കി.പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് പത്തനംതിട്ടയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്. നിലവില്‍ പത്ത് പേര്‍ പത്തനംതിട്ട ജില്ല ആശുപത്രിയിലെ ഐസലേഷന്‍ വിഭാഗത്തിലുണ്ട്. ഇവരില്‍ 5 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ബാക്കിയുള്ളവരുടെ പരിശോധന ഫലം ഉടന്‍ ലഭിക്കും. രോഗബാധിതരുമായി നേരിട്ട് ഇടപ്പെട്ടിട്ടുള്ള 150 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 58 പേർ വളരെ അടുത്ത ബന്ധം പുലര്‍ത്തിയരുന്നവരാണ്.കോട്ടയം, കൊല്ലം ജില്ലകളിലും രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൊല്ലത്ത് 5 ഉം കോട്ടയത്ത് 3 പേരും നിരീക്ഷണത്തിലാണ്. ഇറ്റലിയില്‍ നിന്നും എത്തിയവരുടെ ബന്ധുക്കളാണ് ഇവര്‍. രണ്ട് ഡോക്ടര്‍മാരരടക്കം 6 പേരടങ്ങുന്ന എട്ട് ടീമുകളാണ് ആളുകളുടെ പരിശോധനയ്ക്ക് വേണ്ടി രംഗത്തുള്ളത്.

Previous ArticleNext Article