ചെന്നൈ: എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി.കെ ശശികലയെ തമിഴ്നാട് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. എ.ഐ.എ.ഡി.എം.കെ. എം.എല്‍.എ.മാരുടെ നിര്‍ണായകയോഗത്തിലാണ് ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.
താന്‍ സ്ഥാനമൊഴിയുകയാണെന്നും ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയാണെന്നും ഒ.പനീര്‍ശെല്‍വം തന്നെയാണ് യോഗത്തില്‍ പ്രഖ്യാപിച്ചത്. കയ്യടിയോടെ പാസാക്കുകയായിരുന്നു.
ശശികല മുഖ്യമന്ത്രിയാകുന്നതോടെ പനീര്‍ശെല്‍വത്തിന് ഏതുപദവി നല്‍കുമെന്നതാണ് അടുത്ത ചോദ്യം. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ധനമന്ത്രിയായിരുന്നു പനീര്‍ശെല്‍വം. ഇതേ വകുപ്പുതന്നെ അദ്ദേഹത്തിന് തിരികെനല്‍കി മന്ത്രിസഭയില്‍ നിലനിര്‍ത്തുമെന്നാണ് .
കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. ഇതേമാസം 31-ന് എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറിയായി ശശികല സ്ഥാനമേറ്റു. 62-കാരിയായ ശശികല മൂന്നുപതിറ്റാണ്ട് ജയലളിതയുടെ വിശ്വസ്തയായി ഒപ്പമുണ്ടായിരുന്നു.
ശശികല വ്യാഴാഴ്ച മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും…….