വാഷിങ്ടൺ: പുതിയ യു എസ് പ്രസിഡന്റായി സ്ഥാനമേറ്റ ഡൊണാൾഡ് ട്രംപിനെതിരെയുള്ള പ്രതിഷേധം ഇനിയും അടങ്ങിയിട്ടില്ലെന്നാണ് പുതിയ റിപോർട്ടുകൾ. ലണ്ടനിൽ ഇന്നലെ നടന്ന റാലിയിൽ 40,000 പേരാണ് പങ്കെടുത്തിരുന്നത്. അമേരിക്കൻ പാസ്പോര്ട്ട് കത്തിച്ചുകളഞ്ഞു വരെ പ്രതിഷേധം ആഞ്ഞടിക്കുന്നു. ട്രംപുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പുലർത്തുന്ന അടുത്ത ബന്ധം അവസാനിപ്പിക്കണമെന്നാണ് ലണ്ടനിലെ പ്രതിഷേധക്കാർ ശക്തമായി ആവശ്യപ്പെട്ടത്. യു കെ സന്ദർശിക്കാൻ ട്രംപിന് നൽകിയ വിവാദപരമായ ക്ഷണം പിൻവലിക്കണമെന്നായിരുന്നു ലണ്ടനിലെ മാർച്ചിൽ പങ്കെടുത്തവർ ആവശ്യപെട്ടിരുന്നത്. ഇതിനു പുറമെ ഒരു വംശീയവാദി എന്ന നിലയിൽ അദ്ദേഹംകുടിയേറ്റക്കാർക്കേർപ്പെടുത്തിയ യാത്ര നിരോധനം പിൻവലിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.
വൈറ്റ് ഹാളിനടുത്ത് ആയിരക്കണക്കിന് പേര് ഒത്തു ചേർന്ന പ്രതിഷേധത്തിൽ ഒരു വീഡിയോ ടേപ്പ് പ്ളേ ചെയ്തിരുന്നു. ട്രംപ് ഒപ്പിട്ടിരിക്കുന്ന എക്സിക്യൂട്ടീവ് ഓർഡർ പിൻവലിക്കുന്നതുവരെ അദ്ദേഹത്തെ യു കെ യിൽ കാലുകുത്താൻ അനുവദിക്കരുതെന്ന് ആ വിഡിയോയിൽ ലേബർ നേതാവ് ജെറമി കോർബിൻ ശക്തമായി ആഹ്വാനം ചെയുന്നത് കാണാമായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച പ്രതിഷേധ മാർച്ച് യു എസ് എമ്പസിക്കടുത്തു നിന്നാണ് തുടങ്ങിയത് അടുത്തിടെ വൈറ്റഹൗസ് സന്ദര്ശിച്ചതിനിടെയാണ് തെരേസ ഈ വര്ഷം ഒടുവിൽ ബ്രിട്ടൻ സന്ദർശിക്കാൻ ട്രംപിനെ ക്ഷെണിച്ചത്.