Kerala, News

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെകിട്ടാറാമനും വഫ ഫിറോസും ഇന്ന് കോടതിയില്‍ ഹാജരാകും

keralanews murder of journalist k m bashee sriram venkitaraman and wafa firoz will appear in the court today

തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസ് ഇന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.കേസിലെ പ്രധാന പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ.എസ് , അപകടസമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്ന ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസ് എന്നിവരും ഇന്ന് കോടതിയില്‍ ഹാജരാകും.പ്രതികളോട് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നേരത്തെ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരുന്നു.2019 ആഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു മാധ്യമ പ്രവര്‍ത്തകനായ ബഷീര്‍ മരിക്കുകയായിരുന്നു.കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.അപകടം നടക്കുന്ന സമയത്ത് കാറില്‍ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസാണ് രണ്ടാം പ്രതി.മദ്യപിച്ച്‌ അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടത്തിനുള്ള കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍,തുടങ്ങി മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Previous ArticleNext Article