ചെന്നൈ: തമിഴ്നാട് സർക്കാരിൽ നേതൃമാറ്റം സംബന്ധിച്ച നിർണായക തീരുമാനം ഇന്ന് ഉണ്ടായേക്കും. ശശികല നടരാജൻ മുഖ്യമന്ത്രി പദം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. ഇ കാര്യത്തിൽ തീരുമാനം എടുക്കാൻ എ ഐ എ ഡി എം കെ എം ൽ എമാരുടെ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പനീർസെൽവം ഇന്ന് രാജി സമർപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.എം ൽ എ മാരുടെ യോഗത്തിൽ ചില തീരുമാനങ്ങൾ ഉണ്ടാവുമെന്ന് എ ഐ എ ഡി എം കെ വക്താവ് സി ആർ സരസ്വതി വ്യക്തമാക്കിയിട്ടുണ്ട്.
തമിഴ്നാട് സർക്കാർ ഉപദേഷ്ടാവായിരുന്ന മലയാളിയായ ഷീല ബാലകൃഷ്ണൻ രാജിവെച്ചതോടെയാണ് ശശികലയുടെ സ്ഥാനാരോഹണം സംബന്ധിച്ച അഭ്യൂഹം ശക്തമായത്. ജയലളിതയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരി ആയിരുന്ന ഷീല വെള്ളിയാഴ്ച തന്നെ സ്ഥാനം ഒഴിഞ്ഞിരുന്നു.
ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാർ സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്നു വ്യക്തമാക്കിയതും ജെല്ലിക്കെട്ട് പ്രശ്‍നം പരിഹരിച്ചതിലൂടെ പനീർസെൽവത്തിന്റെ പ്രതിച്ഛായ വർധിച്ചതുമാണ് ശശികലയെ ഉടനടി ഇ തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്.
India
ശശികല നടരാജൻ തമിഴ്നാട് മുഖ്യമന്ത്രി ആയേക്കും: എ ഐ എ ഡി എം കെ എം ൽ എ മാരുടെ യോഗം ഇന്ന്.
Previous Articleഒടുവിൽ പ്രസ്ക്ലബ് റോഡിൽ പണിതുടങ്ങി