India, News

കോടതി വിധി അംഗീകരിക്കുന്നു;അ​ഞ്ചേ​ക്ക​ർ ഭൂ​മി സ്വീ​ക​രി​ച്ചെ​ന്ന് സു​ന്നി വ​ഖ​ഫ് ബോ​ർ​ഡ്

keralanews accepting court order sunni waqf board accepting five acres of land in ayodhya

ലക്‌നൗ:സുപ്രീം കോടതി വിധി അനുസരിക്കുന്നതായും അയോദ്ധ്യയില്‍ പള്ളി പണിയുന്നതിനായി കോടതി അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലം സ്വീകരിക്കുന്നതായും സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി.’ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന ചോദ്യം ഞങ്ങള്‍ ഇതുവരെ ഉന്നയിച്ചിട്ടില്ല. സ്വീകരിക്കില്ലെന്ന് പറഞ്ഞ് വിവാദങ്ങളുണ്ടാക്കുന്നത് മറ്റു ചിലരാണ്. ഭൂമി സ്വീകരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമില്ല. അങ്ങനെ ചെയ്താല്‍ അത് കോടതിയലക്ഷ്യമാകും. ഇതുമായി ബന്ധപ്പെട്ടുള്ള അടുത്ത നടപടി ഈ മാസം 24ന് യോഗം ചേര്‍ന്ന് തീരുമാനിക്കും’-ഫാറൂഖി പറഞ്ഞു.അയോദ്ധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് അവിടെ രാമക്ഷേത്രം പണിയമെന്നാണ് ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കഴിഞ്ഞ നവംബറില്‍ പ്രസ്താവിച്ചത്. പകരം മുസ്‌ലിങ്ങള്‍ക്ക് അയോദ്ധ്യയില്‍ തന്നെ അവര്‍ പറയുന്ന സ്ഥലത്ത് അഞ്ചേക്കര്‍ നല്‍കണമെന്നും വിധിച്ചു.

Previous ArticleNext Article