Kerala, News

നിരത്തുകളിലെ നിയമലംഘനങ്ങളിൽ ഇനി പൊതുജനങ്ങൾക്കും ഇടപെടാൻ സൗകര്യം ഒരുക്കി മോട്ടോർ വാഹന വകുപ്പ്

keralanews motor vehicle department provide chance for public to involve in public violation of law

തിരുവനന്തപുരം:നിരത്തുകളിലെ നിയമലംഘനങ്ങളിൽ ഇനി പൊതുജനങ്ങൾക്കും ഇടപെടാൻ സൗകര്യം ഒരുക്കി മോട്ടോർ വാഹന വകുപ്പ്.ഓരോ ദിവസവും നമ്മുടെ നിരത്തുകളിൽ പൊലിഞ്ഞു തീരുന്നത് ആയിരക്കണക്കിന് ജീവനുകളാണ്.2018 ലെ കേരളാ പോലീസിന്റെ കണക്കനുസരിച്ച് വാഹനാപകടങ്ങളിൽ മാത്രം 4303 ജീവനുകളാണ് കേരളത്തിൽ ഇല്ലാതായത്. 2019 സെപ്റ്റംബർ വരെ മാത്രമുള്ള കണക്കെടുത്താൽ വഴിയിൽ പൊലിഞ്ഞ ജീവനുകൾ 3375 ആണ്. ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തുന്നതാണ് ഇതിനു പ്രധാന കാരണം.ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങളുടെ സഹകരണം ഉറപ്പാക്കുകയാണ് മോട്ടോർവാഹന വകുപ്പ്.പൊതുനിരത്തുകളിൽ കാണുന്ന നിയമലംഘനങ്ങൾ വാട്സ്ആപ് സന്ദേശങ്ങളായി അധികൃതരിലെത്തിക്കാം.നിങ്ങൾ കാണുന്ന ഇത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങളും ശബ്ദസന്ദേശങ്ങളും മോട്ടോർവാഹന വകുപ്പിന്റെ 9946100100 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യാം.

Previous ArticleNext Article