കണ്ണൂർ:വിനോദസഞ്ചാരകേന്ദ്രമായ ആലക്കോട് പൈതല്‍ മലയിലുണ്ടായ തീപിടിത്തത്തില്‍ ഏക്കര്‍ കണക്കിനു പുല്‍മേടുകള്‍ കത്തിനശിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മഞ്ഞപ്പുല്ല് മലമുകളിലെ പൈതല്മേട്ടിലായിരുന്നു സംഭവം. സഞ്ചാരികളായി എത്തിയ ഏതോ സംഘം തീയിട്ടതാണെന്നു സംശയിക്കുന്നു. സംഭവമറിഞ്ഞ് കരുവഞ്ചാല്‍ സെക്ഷന്‍ ഫോറസ്റ്റര്‍ കെ.വി. വിനോദന്‍, ഗ്രേഡ് ഫോറസ്റ്റര്‍ കെ. മധു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രേഷ്മ, ഗാര്‍ഡ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ വകുപ്പ് അധികൃതര്‍ ചേര്‍ന്ന് തീയണച്ചിനാലാണ് വന്അപകടമൊഴിവായത്.ആറേക്കര്‍ സ്ഥലത്തെ പുല്‍മേടുകളാണ് കത്തിനശിച്ചത്.
Kerala, News
പൈതൽമലയിൽ തീപിടുത്തം;പുൽമേടുകൾ കത്തിനശിച്ചു
Previous Article12 കോടിയുടെ ക്രിസ്തുമസ്-പുതുവത്സര ബംപര്‍ കണ്ണൂർ സ്വദേശിക്ക്