India, News

ഉജ്വല വിജയവുമായി ഡൽഹിയിൽ ആം ആദ്മി സർക്കാർ അധികാരത്തിലേക്ക്

keralanews aam aadmi govt to take power in delhi with supreme victory

ന്യൂഡൽഹി:മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിലേക്ക്.വോട്ടെടുപ്പ് നടന്ന 70 സീറ്റില്‍ 57 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ് ആംആദ്മി പാര്‍ട്ടി.കഴിഞ്ഞ തവണ നേടിയതിനെക്കാള്‍ സീറ്റ് കുറവാണെങ്കിലും വിജയത്തിന്‍റെ മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല.അതേസമയം ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്.13 സീറ്റില്‍ ബിജെപി ലീഡ് നേടിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും മൂന്നു സീറ്റുകൊണ്ട് ബിജെപിയ്ക്ക് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.ഒരു മാസത്തെ ശക്തമായ പ്രചാരണത്തിനൊടുവില്‍ ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി വിധിയെഴുതിയത്.യഥാർഥ രാജ്യസ്നേഹികൾ വിജയിച്ചു, ഇന്ത്യ വിജയിച്ചു എന്നാണ് തെരഞ്ഞെടുപ്പു ഫലത്തോടുള്ള ആം ആദ്മി പാർട്ടിയുടെ പ്രതികരണം.വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ആംആദ്മി പാർട്ടിയായിരുന്നു മുന്നേറിക്കൊണ്ടിരുന്നത്.പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് ബി.ജെ.പിക്കായിരുന്നെങ്കിലും പിന്നങ്ങോട്ട് എ.എ.പിയുടെ മുന്നേറ്റമായിരുന്നു.പിന്നീട് ഒരിക്കല്‍ പോലും ബി.ജെ.പിക്ക് എ.എ.പിയെ മറിക‌ടക്കാനായില്ല. വോട്ടെണ്ണല്‍ തുടങ്ങി പത്ത് മിനിട്ട് പിന്നിട്ടപ്പോള്‍ എ.എ.പിയുടെ ലീഡ് 13 ആയപ്പോള്‍ ബി.ജെ.പി 12സീറ്റില്‍ ലീഡ് ചെയ്തു.അവിടന്ന് എ.എ.പി യുടെ വ്യക്തമായ മുന്നേറ്റമായിരുന്നു. എട്ടരയായതോടെ എ.എ.പിയുടെ മുന്നേറ്റം 44 സീറ്റിലായപ്പോള്‍ ബി.ജെ.പി 12 ല്‍ തന്നെയായിരുന്നു. എ.എ.പിയുടെ ലീഡ് 53 മണ്ഡലങ്ങളിലായപ്പോള്‍ ബി.ജെ.പി 16 മണ്ഡലങ്ങളില്‍ മുന്നിലായി. അപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ മുന്നില്‍ കയറി.തൊട്ടടുത്ത നിമിഷം എ.എ.പിയുടെ ലീഡ് ഒന്ന് കുറഞ്ഞപ്പോള്‍ ബി.ജെ.പി ഒന്നുകൂട്ടി 17 ലെത്തി. അപ്പോഴും ഒരു സീറ്റിന്റെ മാത്രം ആശ്വാസവുമായി നിന്ന കോണ്‍ഗ്രസിന് പക്ഷേ, അത് അധികനേരം നിലനിറുത്താനായില്ല.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും മൂന്ന് സീറ്റില്‍ ഒതുങ്ങുകയും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എ.എ.പിയുടെ ഒരുസീറ്റുകൂടി പിടിച്ചെടുത്ത് നാല് സീറ്റില്‍ നിന്നിരുന്ന ബി.ജെ.പിക്ക് പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെങ്കിലും കഴിഞ്ഞ നാണംകെട്ട തോല്‍വിയില്‍ നിന്ന് ഉയരാനായി.

Previous ArticleNext Article