ന്യൂഡൽഹി:രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഫെബ്രുവരി 11നാണു വോട്ടെണ്ണല്‍.മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് മത്സരിക്കുന്ന ന്യൂഡല്‍ഹി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്,28 പേര്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് ശനിയാഴ്ച ഡല്‍ഹി മെട്രോ പുലര്‍ച്ച നാലു മുതല്‍ സര്‍വിസ് തുടങ്ങിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവര്‍ക്ക് ബൂത്തുകളില്‍ എത്തുന്നതിനടക്കമുള്ള സൗകര്യത്തിനാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. അതേസമയം, തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ജാമിഅ മില്ലിയ സര്‍വകലാശാല ക്യാമ്പസിന്റെ ഏഴാം നമ്പർ ഗേറ്റിനു മുമ്പിൽ നടക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം താല്‍ക്കാലികമായി നാലാം നമ്പർ ഗേറ്റിലേക്ക് മാറ്റി. വാഹനതടസ്സങ്ങേളാ മറ്റു അസൗകര്യങ്ങളോ ഉണ്ടാവില്ലെന്നും തെരഞ്ഞെടുപ്പുമായി സഹകരിക്കുമെന്നും ജാമിഅ ഏകോപന സമിതി വ്യക്തമാക്കി. വോെട്ടടുപ്പ് പൂര്‍ത്തിയായാല്‍ ഏഴാം നമ്പർ ഗേറ്റിനു മുൻപിൽ തന്നെ സമരം പുനഃസ്ഥാപിക്കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. 2015ലെ തെരഞ്ഞെടുപ്പില്‍ 67 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി പിടിച്ചെടുത്തത്. ബി.ജെ.പിക്ക് മൂന്നു സീറ്റ് ലഭിച്ചു. കോണ്‍ഗ്രസിന് ആരെയും വിജയിപ്പിക്കാനായില്ല.വിവിധ സര്‍വേ ഫലങ്ങള്‍ എഎപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന വ്യക്തമായ സൂചനയാണു നല്‍കുന്നത്.