തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഒരുവിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് സംസ്ഥാനത്ത് ഭാഗികമായി മുന്നേറുന്നു.തിരുവനന്തപുരത്ത് ഏതാനും ബസുകള്‍ ഓടുന്നുവെങ്കിലും പണിമുടക്ക് യാത്രക്കാരെ വലച്ചു.
ദീര്‍ഘദൂര സര്‍വീസുകളും സിറ്റി സര്‍വീസുകളും ഭാഗികമായി നടക്കുന്നുണ്ട്. കോട്ടയം ജില്ലയില്‍ മാത്രമാണ് പണിമുടക്ക് ശക്തം. ജില്ലയിലെ വൈക്കം ഡിപ്പോയില്‍നിന്ന് ഒരു സര്‍വീസും നടത്തുന്നില്ല. എറണാകുളം ഡിപ്പോയില്‍നിന്നുള്ള ദീര്‍ഘദൂര സർവീസുകളെയും പണിമുടക്ക് ബാധിച്ചു.
പലസ്ഥലത്തും ബസ്സുകള്‍ ഓടുന്നുണ്ടെങ്കിലും കൊട്ടാരക്കര, വൈക്കം, മാനന്തവാടി എന്നീ ഡി
പ്പോകളില്‍നിന്ന് ഒരു ബസുപോലും ഓടുന്നില്ല. അതിനിടെ ബസ് തടഞ്ഞുനിര്‍ത്തി കൊല്ലം ഡിപ്പോയിലെ ഡ്രൈവര്‍ ശ്രീകുമാറിന് കൊട്ടാരക്കര ഡിപ്പോയില്‍വച്ച് സമരാനുകൂലികളുടെ മര്‍ദ്ദനമേറ്റു. മാനന്തവാടി ഡിപ്പോയില്‍ മാത്രമാണ് പണിമുടക്ക് പൂര്‍ണം.
കോഴിക്കോട് ഡിപ്പോയില്‍ ഉദ്യോഗസ്ഥര്‍ ജീവനക്കാർക്ക് ബദൽ സംവിധാനം ഏർപ്പെടുത്തി സർവിസുകൾ ഉറപ്പുവരുത്തി.ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കും.