Kerala, News

കാസര്‍കോട്ട് വന്‍ സ്വര്‍ണവേട്ട;കാറിൽ കടത്തുകയായിരുന്ന 6.20 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി

keralanews gold worth six crore rupees seized from a car from kasarkode

കാസർകോഡ്:കാസര്‍കോട്ട് വന്‍ സ്വര്‍ണവേട്ട.കാറിൽ കടത്തുകയായിരുന്ന പതിനഞ്ചരക്കിലോ തൂക്കം വരുന്ന 6.20 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി.രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് 6.30 മണിയോടെ ബേക്കല്‍ ടോണ്‍ ബൂത്തിനടുത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഹ്യുണ്ടായ് ക്രെറ്റ കാറില്‍ കടത്തുകയായിരുന്ന സ്വര്‍ണം പിടികൂടിയത്. കാറില്‍ രണ്ട് രഹസ്യഅറകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു സ്വര്‍ണം.കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും ചേർന്നാണ് പരിശോധന നടത്തിയത്.കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശികളായ രണ്ടു പേരെ അറസ്റ്റു ചെയ്തു.ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.കേരളത്തിലെയും മഹാരാഷ്ട്രത്തിലെയും കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള സംഘത്തിന്റേതാണ് സ്വര്‍ണമെന്നാണ് പ്രാഥമിക സൂചന.കാസര്‍കോട് ജില്ലയില്‍ ഇതാദ്യമായാണ് ഇത്രയും വലിയ സ്വര്‍ണവേട്ട നടക്കുന്നത്.ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കസ്റ്റംസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. അറകള്‍ പൊളിച്ചുനീക്കി പരിശോധന നടത്തിയാല്‍ മാത്രമേ കൂടുതല്‍ സ്വര്‍ണമുണ്ടോയെന്ന് കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Previous ArticleNext Article