തിരുവനന്തപുരം: പാചകം ചെയ്തതല്ല തൻ ഡോക്ടറേറ്റ് നേടിയതെന്നും രാജി വെക്കില്ലെന്നും ലക്ഷ്മി നായർ. പാചകം ഒരു കഴിവാണ്. അതിൽ കഴിവുതെളിയിച്ചത് ഒരു കുറ്റമാണെങ്കിൽ അതൊരു കുറ്റമാണ്. തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇപ്പോഴുള്ള പ്രതിഷേധത്തിന് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രിന്‍സിപ്പല്‍ പദവി യോഗ്യതയുടെ അടിസ്ഥാനത്തിലുള്ളതാണ്. പാചകത്തിന്റെ പേരില്‍ സ്ത്രീയ ആക്രമിക്കുന്നത് ശരിയല്ല. താനുമായി പരിചയം പോലുമില്ലാത്തവര്‍ വരെ മോശമായി സോഷ്യല്‍മീഡിയയില്‍ കമന്റ് ഇട്ടു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഒരു വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ചുവെന്ന് പരാതി പറഞ്ഞിരിക്കുന്നത്. കേള്‍ക്കുന്ന ആളുകള്‍ക്ക് സത്യാവസ്ഥ അറിയില്ലല്ലോ, ജാതിപ്പേര് വിളിക്കുക, അങ്ങനെ ചെയ്യുന്ന വ്യക്തിയല്ല താന്‍. കോളജിലെ കുട്ടികളുടെ ഭാവിയെ കരുതിയാണ് താന്‍ 5 വര്‍ഷം മാറിനിക്കാമെന്നു വിചാരിച്ചത്. സ്ത്രീയെന്ന നിലയില്‍ അധിക്ഷേപിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു വ്യക്തിയെ രാജിവെപ്പിക്കാന്‍ കാണിക്കുന്ന ഈ ഒരു ഉത്സാഹം, അത് എന്താണെന്ന് എനിക്ക് തന്നെ മനസ്സിലാകുന്നില്ല. വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട് .രാജി ഏതായാലും നടക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.