Finance, India, Kerala

എച്ച്ഡിഎഫ്‌സി ബാങ്ക് സേവന നിരക്കുകള്‍ കുത്തനെകൂട്ടി

keralanews hdfc bank increases service charges

കോഴിക്കോട്: എച്ച്ഡിഎഫ്‌സി ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ഇനി പ്രത്യേകം ചാര്‍ജ് നല്‍കണം. പ്രതിമാസം ഉപഭോക്താവ് നടത്തുന്ന നാലു പണം ഇടപാടുകൾ കഴിഞ്ഞാൽ പിന്നീട് നടത്തുന്ന ഓരോ ഇടപാടിനും, അത് പണം നിക്ഷേപിക്കുന്നതോ പിന്‍വലിക്കുന്നതോ ആയാലും 150 രൂപവീതം സർവീസ്  ചാർജായി ഈടാക്കുന്നതാണ്.
മറ്റൊരാളുടെ അക്കൗണ്ടിലേയ്ക്ക് പ്രതിദിനം 25,000 രൂപവരെ കൈമാറാം. തുക ഇതിൽ കൂടുതൽ ആണെങ്കിൽ 150 രൂപയാണ് ചാർജായി ഈടാക്കുക. ഇടപാടുകള്‍ക്കുള്ള നിരക്കുകളിന്മേല്‍ 15% സര്‍വീസ് ടാക്‌സും ഉപഭോക്താവ് നല്‍കണ്ടിവരും.പുതുക്കിയ നിരക്കുകൾ
മാര്‍ച്ച് ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരികയെന്ന് ബാങ്ക് ഉപഭോക്താക്കളെ ഇ-മെയിലിലൂടെ അറിയിച്ചിട്ടുണ്ട്.
ഹോം ബ്രാഞ്ച് വഴി പ്രതിമാസം രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്താല്‍ ഒരോ ആയിരം രൂപയ്ക്കും അഞ്ച് രൂപ വീതം ഈടാക്കും. അപ്പോഴും മിനിമം ചാര്‍ജായ 150 രൂപ ബാങ്കിനു നല്‍കണം.
Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *