India, News

രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം അറസ്റ്റിൽ

keralanews jnu student sharjeel imam arrested from bihar in sedition case (2)

പാറ്റ്ന:രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം അറസ്റ്റിൽ.അഞ്ച് സംസ്ഥാനങ്ങള്‍ രാജ്യദ്രോഹകുറ്റം ചുമത്തിയ ഷര്‍ജീല്‍ ഇമാമിനെ ബിഹാറില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത് .പ്രസംഗത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നതാണ് ഷര്‍ജീലിനെതിരായ കേസ്.’അഞ്ചു ലക്ഷം പേരെ സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ തല്‍ക്കാലത്തേക്കാണെങ്കിലും നമുക്ക് നോര്‍ത്ത് ഈസ്റ്റിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്താനാവും’ എന്ന്  കഴിഞ്ഞ ദിവസം ഷാഹീന്‍ബാഗില്‍ നടത്തിയ പ്രസംഗത്തിനിടെ ഷര്‍ജീല്‍ പറഞ്ഞിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.യു.പി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം 5 സംസ്ഥാനങ്ങളാണ് ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തത്.അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ കഴിഞ്ഞ 16 നായിരുന്നു ഷര്‍ജീല്‍ പ്രസംഗിച്ചത്.ഷര്‍ജീലിന്റെ വിദ്വേഷപ്രസംഗത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അലിഘഡ് പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഷര്‍ജില്‍ ഇമാമിനെതിരെ പൊലീസ് കേസെടുത്തത്. സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരെ വിവാദപ്രസ്താവനകള്‍ നടത്തിയതിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയിലും സമാനമായ പ്രസംഗങ്ങള്‍ ഷര്‍ജീല്‍ ഇമാം നടത്തിയെന്നാണ് ഡല്‍ഹി പൊലീസ് ആരോപിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ ( രാജ്യദ്രോഹം), 153 എ ( മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കല്‍) 505 ( സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തല്‍ ) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Previous ArticleNext Article