Kerala, News

കൊറോണ വൈറസ്;ചൈനയിൽ നിന്നും നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ

keralanews medical student returning from wuhan china has been admitted to hospital with suspicion of coronavirus

കോട്ടയം:കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് ചൈനയിലെ വുഹാനിൽ നിന്നും നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവില്‍ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നേരത്തെ സൗദി അറേബ്യയില്‍ ഒരു മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നഴ്‌സിന് പിടിപെട്ടത് ചൈനയില്‍ ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് അല്ലെന്നാണ് സ്ഥിരീകരണം.2012ല്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മെഴ്‌സ് കോറോണ വൈറസ് ആണ് നഴ്‌സിനെ ബാധിച്ചതെന്ന് ആശുപത്രി അധികൃതകര്‍ അറിയിച്ചു. ഇക്കാര്യം ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. സൗദിയിലെ അസീര്‍ നാഷണല്‍ ഹോസ്പിറ്റലിലാണ് മലയാളി നഴ്‌സ് ചികിത്സയിലുള്ളത്. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും മുന്‍കരുതലായി മെഡിക്കല്‍ സംഘം പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 60 വിമാനങ്ങളില്‍ എത്തിയ 12,800 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. വൈറസ് മൂലം ചൈനയില്‍ ഇതിനകം 25 പേര്‍ മരിച്ചിട്ടുണ്ട്. ചൈനയില്‍ പിടിപെട്ട വൈറസിന് ‘2019-NCoV’ എന്നാണ് പേര് നല്‍കിയിട്ടുള്ളത്.
Dailyhunt

Previous ArticleNext Article