തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കൈരളി ടിവി എംഡിയുമായ ജോണ്‍ ബ്രിട്ടാസ് ലോ അക്കാദമിയില്‍ നിന്ന് താന്‍ ബിരുദം നേടിയിട്ടില്ലെന്ന വെളിപ്പെടുത്തലുമായി രംഗത്ത്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കൈരളി ടിവി എംഡിയുമാണ് അദ്ദേഹം. അനര്‍ഹരായ പലരും ലോ അക്കാഡമിയിൽ നിന്നും ബിരുദം നേടുന്നുണ്ടെന്നും ബ്രിട്ടാസും ആ ഗണത്തില്പെടുന്നു എന്നുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിനിടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ബ്രിട്ടാസ് രംഗത്ത് വന്നത്.
“താന്‍ പഠിച്ചിരുന്നുവെന്നത് സത്യമാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ബിരുദം എടുക്കാന്‍ കഴിഞ്ഞില്ല.ചിലര്‍ പറയുന്നത് കേട്ടാല്‍ തനിക്ക് രഹസ്യ കവറിലിട്ടു ഒരു ബിരുദം ലോ അക്കാദമി തന്നു എന്ന് തോന്നും”- ബ്രിട്ടാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ലക്ഷമിനായരെകൈരളിയില്‍നിന്ന്പുറത്താക്കണമെന്നഫെയ്‌സ്ബുക്ക്പ്രചാരണങ്ങള്‍ക്കെതിരെയും ബ്രിട്ടാസ് പ്രതികരിച്ചു.”ഒരാള്‍ക്ക് സിനിമയിലും ടെലിവിഷനിലും പ്രവര്‍ത്തിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ” എന്നാണ് ബ്രിട്ടാസ് പ്രതികരിച്ചത്.