ധാക്ക: ശരീരത്തിലെ അമിതമായ ഒരുതരം അരിമ്പാര വളര്‍ച്ചയാണ് ട്രീമാന്‍ സിന്‍ഡ്രോം. ജനിതക രോഗമാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലോകത്ത് ഈ രോഗം ഇതുവരെ ബാധിച്ചത് പുരുഷന്മാരെ മാത്രമാണ്. മരക്കൊമ്പ് പോലെ ശരീരാവയങ്ങള്‍ രൂപാന്തരം പ്രാപിക്കുന്ന അത്യപൂര്‍വ്വ രോഗമായ ട്രീമാന്‍ സിന്‍ഡ്രോം ആദ്യമായി ഒരു സ്ത്രീയില്‍ കണ്ടെത്തി. ബംഗ്ലാദേശിലെ പത്തു വയസ്സുകാരിയായ സഹാന ഖാതൂണാണ് ഇ രോഗം ബാധിക്കുന്ന ലോകത്തിലെ ആദ്യ സ്ത്രീ എന്ന് പറയപ്പെടുന്നു.
നാലു മാസം മുൻപ് മുഖത്ത് അവിടവിടെയായി അരിമ്പാറ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പിതാവ് അതൊന്നും കാര്യമാക്കിയില്ല. എന്നാല്‍ നാല് മാസം കൊണ്ട് അരിമ്പാറ വളര്‍ച്ച അധികമായി മുഖത്തെവൈരൂപ്യമാക്കിതുടങ്ങിയപ്പോള്‍ഡോക്ടര്‍മാരുടെസഹായംതേടുകയായിരുന്നു.ഡോക്ടർമാരുടെ പ്രാഥമിക നിഗമനംസഹാനയ്ക്ട്രീമാൻസിൻഡ്രോംആണെന്നാണ്.നിഗമനംശരിയാണെങ്കിൽ ഇ രോഗം പിടിപെടുന്ന ലോകത്തിലെ ആദ്യ പെണ്കുട്ടിയാവും സഹാന.
ഒരു വര്ഷം മുൻപ് ബംഗ്ലാദേശിലെ ധാക്കമെഡിക്കൽകോളേജിൽഅമിതഅരിമ്പാറവളർച്ചയുമായി എത്തിയ അബുൽ ബജന്ദാര്‍എന്ന യുവാവ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്താപ്രാധാന്യം നേടിയിരുന്നു.കൈകാലുകള്‍വൃക്ഷത്തലപ്പ്പോലെയായിമാറിഇദ്ദേഹംവൃക്ഷമനുഷ്യന്‍എന്നപേരിലാണ്അറിയപ്പെട്ടിരുന്നതുംശസ്ത്രക്രിയയിലൂടെ5കിലോയിലധികമായ ഈ പ്രത്യേക വളര്‍ച്ചകള്‍ ഈ അടുത്തകാലത്താണ് നീക്കം ചെയ്തത്. ബജന്ദാര്‍ സുഖം പ്രാപിച്ച വരികയാണ്.ഈ വാർത്തയാണ് സഹാനയുടെ കുടുംബത്തിന്റെ ഏക ആശ്വാസം .