Kerala, News

മരട് ഫ്ലാറ്റ് പൊളിക്കൽ റിപ്പോർട്ട് ചെയ്യുന്നതിനായി നിരോധനാജ്ഞ ലംഘിച്ച് സമീപത്തെ കെട്ടിടത്തിന്റെ ശുചിമുറിയിൽ ഒളിച്ചിരുന്നു;മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ക്കും ക്യാമറമാനും എതിരേ കേസെടുത്ത് പോലീസ്

keralanews hide inside the toilet to report marad flat demolision police take case against mathrubhmi news reporter and cameraman

കൊച്ചി:മരട് ഫ്ലാറ്റ് പൊളിക്കൽ റിപ്പോർട്ട് ചെയ്യുന്നതിനായി നിരോധനാജ്ഞ ലംഘിച്ച് സമീപത്തെ കെട്ടിടത്തിന്റെ ശുചിമുറിയിൽ ഒളിച്ചിരുന്ന് വാർത്ത ശേഖരിച്ച മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ബിജു പങ്കജ്, ക്യാമറാമാന്‍ ബിനു തോമസ് എന്നിവര്‍ക്കെതിരെയാണ് പനങ്ങാട് പോലിസ് കേസെടുത്തത്. ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മറികടന്ന് റിപ്പോര്‍ട്ട് ചെയ്തതിനെതിരേ ഉന്നത ഉദ്യോഗസ്ഥന്റെ ഉത്തരവ് ലംഘിച്ചതിനു ഐപിസി സെക്ഷൻ 188 പ്രകാരമാണ് കേസെടുത്തത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണു സംഭവം. മരടിലെ എച്ച്‌ടുഒ ഫ്ലാറ്റ്, ആല്‍ഫാ സെറീന്‍ ഇരട്ട കെട്ടിടങ്ങള്‍ എന്നിവ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കുന്നത് സമീപത്തെ കെട്ടിടത്തിന്റെ കക്കൂസില്‍ ഒളിച്ചിരുന്നാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തത്. കെട്ടിടത്തിലെ മുഴുവന്‍ പേരെയും പോലിസ് ഒഴിപ്പിച്ചെങ്കിലും പോലിസിന്റെ കണ്ണുവെട്ടിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ കക്കൂസിനുള്ളില്‍ കഴിഞ്ഞത്. ഇക്കാര്യം സ്വന്തം ചാനലിലൂടെ മറ്റൊരു വാര്‍ത്തയിലൂടെയാണ് പുറംലോകത്തെ അറിയിച്ചതും.ബഹുനില ഫ്‌ളാറ്റുകള്‍ നിമിഷങ്ങള്‍കൊണ്ട് തകര്‍ന്നടിയുമ്പോൾ കാര്യങ്ങള്‍ നിയന്ത്രണ വിധേയമായിരിക്കണമെന്നില്ല.പോലീസ് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കേണ്ടവര്‍ ആണ് ഇങ്ങനെ നിയമങ്ങള്‍ കാറ്റില്‍ പറത്തി എക്‌സ്‌ക്ലൂസീവ് പകര്‍ത്താന്‍ ശ്രമിച്ചത് എന്നതാണ് ശ്രദ്ധേയം.പൊളിച്ച ഫ്‌ലാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ വൈകിട്ട് 5 മണി വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. ഇത്തരം അപകട സാധ്യതയുള്ള സ്ഥലത്താണ് ഒരിക്കലും ന്യായീകരിക്കാനാകാത്ത ജീവന്‍ പണയംവെച്ചുള്ള ഷൂട്ടിംഗ് സാഹസം മാതൃഭൂമി നടത്തിയിരിക്കുന്നത്.ഇതേത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ നടപടിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

Previous ArticleNext Article