തിരുവനന്തപുരം: കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ കളിയിക്കാവിളയ്ക്ക് സമീപമുള്ള ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന എ.എസ്.ഐയെ വെടിവച്ചു കൊന്നു. കളയിക്കാവിള പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മാര്‍ത്താണ്ഡം സ്വദേശി എസ്.എസ്. വില്‍സണ്‍ (54)ആണ് മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.സിംഗിള്‍ ഡ്യൂട്ടി ചെക്ക്പോസ്റ്റില്‍ കാവല്‍ നിൽക്കുമ്പോഴായിരുന്നു മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം വില്‍സനുനേരെ വെടിവെച്ചത്. മൂന്ന് തവണ വെടിയുതിര്‍ത്തതായാണ് പ്രാഥമിക വിവരം. വെടിയുതിര്‍ത്തതിന് ശേഷം മറ്റൊരുവാഹനത്തില്‍ കയറി അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ വില്‍സനെ കുഴിത്തുറ ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വെടിവച്ചെന്നു കരുതുന്ന കൊലക്കേസ് പ്രതിയായ രാജ്കുമാറിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളോടൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ഇയാളെയും പോലീസ് അന്വേഷിക്കുന്നുണ്ട്.
Kerala, News
കളിയിക്കാവിള ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന എ എസ് ഐയെ വെടിവെച്ച് കൊന്നു
Previous Articleഡൽഹിയിൽ പേപ്പർ പ്രിന്റിങ് പ്രസില്‍ തീപിടുത്തം; ഒരാൾ മരിച്ചു