Kerala, News

ദേശീയപണിമുടക്ക്;നാളെ നടത്താനിരുന്ന സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വെച്ചു

Exam with school student having a educational test, thinking hard, writing answer in classroom for  university education admission and world literacy day concept

തിരുവനന്തപുരം: ദേശീയ പണിമുടക്കിനെ തുടര്‍ന്ന് ബുധനാഴ്ച്ച നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വെച്ചു. എംജി, കണ്ണൂര്‍ സര്‍വ്വകലാശാലകളാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഏഴാം സെമസ്റ്റര്‍ ബിടെക് പരീക്ഷകള്‍ ഈ മാസം 13 നും രണ്ടാം സെമസ്റ്റര്‍ എം എസ് സി ബയോളജി/ ബയോകെമിസ്ട്രി (പാര്‍ട്ട് 2) പരീക്ഷകള്‍ 15 നും എട്ടാം സെമസ്റ്റര്‍ ബിഎ എല്‍എല്‍ബി പരീക്ഷകള്‍ 16 നും നടത്തും.പരീക്ഷാ കേന്ദ്രത്തിനും സമയ ക്രമത്തിനും മാറ്റമില്ലെന്നും സര്‍വ്വകലാശാല അറിയിച്ചു.തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 21,000 രൂപയാക്കുക, പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ട്രേഡ് യൂണിയന്‍ സംയുക്ത സമര സമിതി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധ രാത്രി 12 മണിക്ക് ആരംഭിക്കും.ബുധനാഴ്ച്ച രാത്രി 12 മണി വരെയാണ് പണിമുടക്ക്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എച്ച്‌എംഎസ്, യുടിയുസി, എഐസിടിയു, എഐയുടിയുസി, സേവ, ടിയുസിഐ, ടിയുസിസി, കെടിയുസി, കെടിയുസി -ജെ, കെടിയുസി -എം, ഐഎന്‍എല്‍സി, എന്‍എല്‍സി, എന്‍എല്‍ഒ, എച്ച്‌എംകെപി, ജെടിയു എന്നീ ട്രേഡ് യൂണിയനുകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.

Previous ArticleNext Article