India, Kerala, News

ദേശീയ പണിമുടക്ക് നാളെ അർധരാത്രി മുതൽ; കേരളത്തില്‍ ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കും

keralanews national strike from midnight tomorrow all organizations except bms will participate in the strike

തിരുവനന്തപുരം: ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് നാളെ രാത്രി 12 മുതല്‍ ആരംഭിക്കും. ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 21,000 രൂപയാക്കുക, 10,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.ബിഎംഎസ് ഒഴികെയുള്ള എല്ലാ കക്ഷികളും കേരളത്തിൽ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍ അറിയിച്ചു.ട്രേഡ് യൂണിയനുകളും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്‌എന്‍എല്‍ ജീവനക്കാരുടെയും സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുമെന്നു സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു.സംസ്ഥാനത്തു കടകളും ഹോട്ടലുകളും പൂര്‍ണമായി അടച്ചിടും. കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസുകളും ഓട്ടോ- ടാക്സിയും പണിമുടക്കില്‍ പങ്കെടുക്കും.സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.അതേസമയം, ശബരിമല തീര്‍ഥാടകര്‍, ആശുപത്രി, ടൂറിസം മേഖല, പാല്‍, പത്രം, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Previous ArticleNext Article