Business, India

ബജറ്റ് സമ്മേളനം ഇന്ന്.
പൊതുബജറ്റ് സമ്മേളനം നാളെ.

ന്യൂഡൽഹി: പാര്‍ലമെന്റിന്റെ പൊതുബജറ്റ് നാളെ. സമ്മേളനത്തിന്റെ ആദ്യഘട്ടം ഇന്ന്  ആരംഭിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിവിവരങ്ങളടങ്ങിയ സാമ്പത്തിക സര്‍വേയും നോട്ട് അസാധുവാക്കല്‍ വിജ്ഞാപനവും സമര്‍പ്പിച്ചശേഷം സഭകള്‍ പിരിയും.അഞ്ച് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പുചൂടില്‍ നില്‍ക്കുന്ന സമയമാണിത്.ബജറ്റ് അവതരണം ഫെബ്രുവരി  1-ന് ആകുന്നത് സുപ്രീം കോടതി അംഗീകരിച്ചതിനെ തുടർന്നാണ് നാളെ പൊതു ബജറ്റ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞവര്‍ഷംവരെ പ്രത്യേകം അവതരിപ്പിച്ചിരുന്ന റെയില്‍വേ ബജറ്റ് ഇത്തവണമുതല്‍ പൊതുബജറ്റിന്റെ ഭാഗമായിട്ടായിരിക്കും അവതരിപ്പിക്കുക. ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി എം.പി.മാരെ സി.ബി.ഐ. അറസ്റ്റുചെയ്തത് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ബജറ്റ് അവതരണം ബഹിഷ്‌കരിക്കും.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അടുത്ത മാസം ഒന്‍പതുവരെ നീണ്ടുനില്‍ക്കും. രണ്ടാംഘട്ടം മാര്‍ച്ച് ഒന്‍പതുമുതല്‍ ഏപ്രില്‍ 12 വരെയും. 40 ബില്ലുകളാണ് സമ്മേളനം പരിഗണിക്കുക.

നോട്ടു അസാധുവാക്കിയതിനു ശേഷമുള്ള ആദ്യ ബജറ്റാണിത് എന്നത് കൊണ്ട് രാജ്യം ഉറ്റുനോക്കുകയാണ്.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *