Kerala, News

സൂര്യഗ്രഹണം;ശബരിമല നട നാളെ നാല് മണിക്കൂര്‍ അടച്ചിടും

keralanews solar eclipse sabarimala temple closed for 4hours tomorrow

സന്നിധാനം:സൂര്യഗ്രഹണം കണക്കിലെടുത്ത് ഡിസംബര്‍ 26ന് ശബരിമല ക്ഷേത്ര നട നാല് മണിക്കൂര്‍ അടച്ചിടും. രാവിലെ 7:30 മുതല്‍ 11:30 വരെ ആണ് ക്ഷേത്രനട അടച്ചിടുക.ആ ദിവസമുള്ള മറ്റ് പൂജകള്‍ നടതുറന്നതിന് ശേഷം നടത്തും.നട അടച്ചിടണമെന്ന് തന്ത്രി ദേവസ്വത്തോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ അനുമതി നല്‍കുകയായിരുന്നു.അന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് നട തുറക്കും. 3.15 മുതല്‍ 6.45 വരെ നെയ്യഭിഷേകവും ഉഷപൂജയും കഴിച്ച്‌ 7.30ന് നട അടയ്ക്കും. ഗ്രഹണം കഴിഞ്ഞ ശേഷമാണ് നട തുറക്കുക. നട തുറന്ന് പുണ്യാഹവും കലശാഭിഷേകവും നടക്കും.തുടര്‍ന്ന് ഒരു മണിക്കൂര്‍ സമയം അയ്യപ്പനെയ്യഭിഷേകം. കളഭാഭിഷേകം അതിന് ശേഷം ഉച്ചപൂജയും നടക്കും.അത് കഴിഞ്ഞ് നട അടയ്ക്കും. രാവിലെ 7.30 മുതല്‍ 11.30 വരെ മാളികപ്പുറം, പമ്ബ തുടങ്ങിയ ക്ഷേത്രങ്ങളിലും നട അടച്ചിടും. അന്നുവൈകീട്ട് ശ്രീകോവില്‍ അഞ്ച് മണിക്ക് തുറക്കും.അതേസമയം, ശബരിമല തുറന്ന് ആദ്യ ആഴ്ച പിന്നിടുമ്പോൾ സന്നിധാനത്ത് വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വരെ നാല് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി.നിലവില്‍ നിയന്ത്രണങ്ങളിലാത്തതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സമയം കാത്തു നില്‍ക്കേണ്ട സാഹചര്യമില്ല.

Previous ArticleNext Article