ബെംഗളൂരു:കർണാടക ഉപതിരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ 12 സീറ്റിലും ബി.ജെ.പിക്ക് വിജയം.ഭരണം തുടരാന്‍ കോണ്‍ഗ്രസ്സിന്റെയും ജെഡിഎസിന്റെയും 15 സിറ്റിംഗ് സീറ്റുകളില്‍ ആറെണ്ണം വേണമായിരുന്നു യെദ്യൂരപ്പയ്ക്ക്. അതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ ബിജെപിക്ക് കിട്ടിയിരിക്കുന്നത്. കോണ്‍ഗ്രസ് രണ്ട് സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ജെഡിഎസിന് ഒരിടത്തും ജയിക്കാന്‍ സാധിച്ചില്ല. ശിവാജി നഗര്‍, ഹുന്‍സൂര്‍ സീറ്റുകളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. ഹൊസ്‌കോട്ടെ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ശരത് ബച്ചെ ഗൗഡ മുന്നിലെത്തി. ബിജെപിയുടെ റിബല്‍ സ്ഥാനാര്‍ഥിയായ ശരത് ബിജെപി എംപിയായ ബി.എന്‍. ബച്ചെ ഗൗഡയുടെ മകനാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് പോയ മണ്ഡലങ്ങളില്‍ പോലും വിമതരിലൂടെ ബിജെപി ജയിച്ചുകയറി. വിമതരുടെ വ്യക്തിപ്രഭാവവും കോണ്‍ഗ്രസ് താരതമ്യേന ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും യെദ്യൂരപ്പയ്ക്ക് അനുഗ്രഹമായി.അതേസമയം കഴിഞ്ഞ തവണ വിജയിച്ച 10 സീറ്റുകൾ കോൺഗ്രസിന് നഷ്ടമായി. ശിവാജി നഗർ മാത്രമാണ് അവർക്ക് നിലനിർത്താൻ സാധിച്ചത്.ഹുൻസൂർ ജെഡിഎസിൽനിന്ന് പിടിച്ചെടുത്തു.
India, News
കർണാടക ഉപതിരഞ്ഞെടുപ്പ്;12 സീറ്റിൽ ബിജെപി വിജയിച്ചു;കോൺഗ്രസ്സ് രണ്ടിടത്ത്
Previous Articleഉന്നാവോ പെണ്‍കുട്ടിയുടെ കൊലപാതകം; ആറ് പോലീസുകാർക്ക് സസ്പെൻഷൻ