India, News

‘തെളിവെടുപ്പിനിടെ പ്രതികൾ തോക്കുകൾ തട്ടിയെടുത്ത് ആക്രമിച്ചു,ഇതോടെ വെടിവയ്ക്കാൻ നിർബന്ധിതരായി’:പ്രതികളെ വെടിവെച്ച് കൊന്ന സംഭവത്തിൽ വിശദീകരണവുമായി കമ്മീഷണർ

keralanews during the investigation the accused grabbed their guns and we were forced to shoot commissioner give explanation in hyderabad encounter

ഹൈദരാബാദ്: ഹൈദരാബാദില്‍ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച്‌ തീയിട്ടുകൊന്ന കേസിലെ നാലു പ്രതികളെ വെടിവച്ച്‌ കൊന്ന നടപടിയില്‍ പ്രതികരണവുമായി സൈബറാബാദ് കമ്മീഷണര്‍ വി.സി.സജ്ജനാര്‍. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് കമ്മീഷണർ പറഞ്ഞു.തെളിവെടുപ്പിനി- പോലീസുകാരുടെ കൈവശമുണ്ടായിരുന്ന രണ്ട‌് തോക്കുകള്‍ തട്ടിയെടുത്ത് പ്രതികള്‍ വെടിയുതിര്‍ത്തു. കീഴ‌ടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും പ്രതികള്‍ തയാറായില്ല.ഇതോടെ വെടിവയ്ക്കാന്‍ നിര്‍ബന്ധിതരായി. പ്രതികള്‍ കുറ്റസമ്മതം നടത്തിയിരുന്നെന്നും വാര്‍ത്താ സമ്മേളനത്തില്‍ കമ്മീഷണര്‍ പറഞ്ഞു.രണ്ടു പോലീസുകാര്‍ക്ക് വെടിവയ്പിനിടെ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വി.സി.സജ്ജനാര്‍ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനും ആറിനും ഇടയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.നവംബര്‍ 28 ന് രാവിലെയാണ് ഹൈദരാബാദ്-ബെംഗളൂരു ഹൈവേയ്ക്ക് സമീപം വെറ്റിനറി ഡോക്ടറായ പ്രിയങ്ക റെഡ്ഡിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെടുത്തത്. ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് പ്രതികള്‍ യുവതിയെ ആക്രമിച്ചത്. ലൈംഗികാക്രമണത്തിന് ഇരയാക്കിയ ശേഷം അക്രമികള്‍ 27 കാരിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി.പിന്നീട് മൃതദേഹം കത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Previous ArticleNext Article