Kerala, News

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഷട്ടില്‍ ബസ് സർവീസ് തുടങ്ങുന്നു;വിമാനത്താവളത്തിന്റെ ഒന്നാം വാർഷികം ആഘോഷമാക്കാനും തീരുമാനം

keralanews shuttle bus service to start at kannur airport and also planned to celebrate the first anniversary of the airport
മട്ടന്നൂർ:കണ്ണൂര്‍ അന്താരാഷ്ട്ര  വിമാനത്താവളത്തില്‍ ഷട്ടില്‍ ബസ് സര്‍വിസ് തുടങ്ങാൻ തീരുമാനം.വിമാനത്താവള ടെര്‍മിനലില്‍ നിന്ന് മട്ടന്നൂര്‍-കണ്ണൂര്‍ മെയിൻ റോഡിലേക്കാണ് പ്രത്യേക ബസ് ഷട്ടിൽ സർവീസ്.യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വിമാനത്താവള സന്ദര്‍ശകര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. ടെര്‍മിനലില്‍നിന്ന് രണ്ടര കിലോമീറ്ററോളം ദൂരമുണ്ട് മെയിന്‍ ഗേറ്റിലേക്ക്. കിയാലിന്റെ നിര്‍ദേശപ്രകാരം കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് സര്‍വീസ് തുടങ്ങുന്നത്. 10 രൂപയാണ് ടിക്കറ്റ് നിരക്ക്. വിമാനത്താവളജീവനക്കാര്‍ക്ക് പ്രതിമാസം 250 രൂപയുടെ ടിക്കറ്റെടുക്കാം.പുലര്‍ച്ചെ അഞ്ചുമുതല്‍ രാത്രി 11 വരെ ആണ് ബസ് സർവീസ് നടത്തുക. ബസ്ഷട്ടില്‍ സര്‍വീസിന്റെ ഉദ്ഘാടനം വിമാനത്താവളത്തിന്റെ ഒന്നാം വാർഷിക ദിനമായ ഡിസംബര്‍ ഒന്‍പതിന് രാവിലെ 11-ന് ചലച്ചിത്ര നടന്‍ നിവിന്‍ പോളി നിര്‍വഹിക്കും. കിയാല്‍ എം.ഡി. വി.തുളസീദാസ്, നടി ആത്മീയ, കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എം.ഡി. ഷൈജു നമ്ബ്രോന്‍ എന്നിവര്‍ പങ്കെടുക്കും. നേരത്തെ യാത്രക്കാര്‍ക് അന്താരാഷ്ട്ര വിമാനതാവളത്തിന്റെ പുറത്തേക്ക് മെയിൻ റോഡിലേക്ക് വരുന്നതിനായി കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഇലക്‌ട്രിക്ക് ഓട്ടോ സര്‍വിസ് തുടങ്ങിയിരുന്നു.ഇതു കൂടാതെ ടാക്‌സി വാഹനങ്ങളും ലഭ്യമാണ്.എന്നാല്‍ യാത്രക്കാരുടെ തിരക്ക് കൂടിയതിനാലാണ് ഷട്ടില്‍ ബസ് സര്‍വിസിനെ കുറിച്ച്‌ ആലോചിച്ചത്..
Previous ArticleNext Article