India, News

ഉന്നാവിൽ ബലാൽസംഗ കേസ് പ്രതികൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതരം

keralanews the condition of unnao rape survivor who was set ablaze by the accused continues to be critical

ഉത്തർപ്രദേശ്:ഉന്നാവിൽ ബലാൽസംഗ കേസ് പ്രതികൾ  തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.പെണ്‍കുട്ടി വെന്റിലേറ്ററിലാണെന്നും, രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. പെണ്‍കുട്ടിയെ ചികില്‍സിക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ഇന്നലെ ലക്‌നൗവില്‍ നിന്നും ഡല്‍ഹിയിലെ സഫ്ദര്‍ജങ്ങ് ആശുപത്രിയിലെത്തിച്ചിരുന്നു. തൊണ്ണൂറ് ശതമാനം പൊളളലേറ്റ പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. കുട്ടിയുടെ ചികില്‍സാച്ചെലവ് യുപി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.കഴിഞ്ഞ മാര്‍ച്ചില്‍ താൻ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് ആരോപിച്ച്‌ യുവതി പരാതി നല്‍കിയിരുന്നു കേസില്‍ ഒരാള്‍ അറസ്റ്റിലായി എങ്കിലും ജാമ്യത്തില്‍ ഇറങ്ങി. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനായിരുന്നില്ല. ഇവര്‍ എല്ലാവരും ചേര്‍ന്നാണ് കേസിന്റെ തുടര്‍ നടപടികള്‍ക്കായി പോകവെ യുവതിയെ തട്ടികൊണ്ട് പോയി തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Previous ArticleNext Article