Kerala, News

ഫേസ്ബുക് ലൈവിൽ പൊട്ടിക്കരഞ്ഞ് നടി;ലിവിങ് ടുഗതറിലെ പങ്കാളിയില്‍ നിന്നും വധഭീഷണി നേരിടുന്നതായി നടിയും ട്രാന്‍സ്‌ജെന്‍ഡറുമായ അഞ്ജലി അമീര്‍

keralanews actress anjali ameer in facebook live said that she is facing death threat from her living together partner

കൊച്ചി:ലിവിങ് ടുഗതറിലെ പങ്കാളിയില്‍ നിന്നും വധഭീഷണി നേരിടുന്നതായി നടിയും ട്രാന്‍സ്‌ജെന്‍ഡറുമായ അഞ്ജലി അമീര്‍.ഒരുമിച്ച്‌ ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും ആസിഡ് ഒഴിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്നതായി അഞ്ജലി പറയുന്നു.ആത്മഹത്യയുടെ വക്കിലാണ് താനെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഫേസ്‌ബുക്ക് ലൈവില്‍ അഞ്ജലി പറഞ്ഞു.മമ്മൂട്ടി ചിത്രമായ പേരന്‍പിലൂടെ ശ്രദ്ധേയായ നടിയാണ് അഞ്ജലി അമീര്‍.കോഴിക്കോട് കൊടുവള്ളി സ്വദേശി വിസി അനസിനെതിരെയാണ് അഞ്ജലി അമീറിന്‍റെ ആരോപണം.

ഫേസ്ബുക് പോസ്റ്റിലെ വിശദാംശങ്ങൾ ഇങ്ങനെ:

ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ലൈവില്‍ വന്നതെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു അഞ്ജലി അമീര്‍ താന്‍ നേരിടുന്ന ഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തിയത്. തനിക്കെതിരെ ഒരാള്‍ ആസിഡ് ആക്രമണം നടത്തുമെന്നും തന്നെ ടോര്‍ച്ചര്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും ഞാന്‍ നേരത്തെ ഒരു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നെന്ന് നടി ലൈവില്‍ പറയുന്നു.തനിക്ക് ഇഷ്ടമില്ലാതിരുന്ന ഒരു വ്യക്തിയുമായി, പലസാഹചര്യങ്ങള്‍കൊണ്ടും തനിക്ക് ലിവിങ് ടുഗദറില്‍ ഏര്‍പ്പടേണ്ടി വന്നിരുന്നു.നേരത്തെ അയാള്‍ തന്നെ വഞ്ചിക്കാന്‍ നോക്കിയപ്പോഴാണ് അയാള്‍ക്കെതിരായി ഒരു പോസ്റ്റിട്ടത്. അയാള്‍ക്കൊപ്പം ജീവിച്ചില്ലെങ്കില്‍ എന്നെ കൊന്നുകളയും , ആസിഡ് മുഖത്തൊഴിക്കും എന്ന് തുടങ്ങിയ പലതരത്തിലുള്ള ഭീഷണികളാണ് അയാള്‍ ഇപ്പോള്‍ തനിക്കെതിരെ നടത്തുന്നതെന്നും നടി പറയുന്നു.അയാളോടൊപ്പം ജീവിക്കാന്‍ എനിക്ക് യാതൊരു തരത്തിലുള്ള ആഗ്രഹവും ഇല്ല. അയാളെ ഞാന്‍ വെറുക്കുന്നു. ഈ ലോകത്ത് ഞാന്‍ ഒരാളെ വെറുക്കുന്നുണ്ടെങ്കില്‍ അത് അയാളെ മാത്രമാണ്.സംഭവത്തില്‍ പോലീസ് കമ്മീഷ്ണര്‍ക്ക് ഇതിനോടകം തന്നെ പരാതി നല്‍കിയിട്ടുണ്ട്.തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഇന്ന വ്യക്തിയായിരിക്കുമെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 4-5 ലക്ഷം രൂപയോളം ഇതിനോടകം തന്നെ അയാള്‍ തനിക്ക് തരാനുണ്ട്. മാനസികമായി അടുപ്പമില്ലെങ്കിലും ഞങ്ങള്‍ ഒരു വീട്ടില്‍ ഒരുമിച്ചായിരുന്നു താമസമെന്നും അ‍ഞ്ജലി അമീര്‍ വ്യക്തമാക്കുന്നു. തനിക്ക് ഒട്ടും യോജിച്ച് പോവാന്‍ കഴിയുന്ന തരത്തിലുള്ള സ്വഭാവം ആയിരുന്നില്ല ആ വ്യക്തിയുടേത്. രാവില തന്നെ കോളേജിലേക്ക് രാവിലെ കൊണ്ടു വിട്ടാല്‍ വൈകുന്നേരം ആവുന്നത് വരെ പുള്ളി അവിടെ തിരിഞ്ഞു കളിക്കും. ഞാന്‍ എങ്ങോട്ടേലും പോവുന്നുണ്ടോ, എന്ത് ചെയ്യുകയാണ് എന്നൊക്കെ അന്വേഷിക്കും.ഞാന്‍ എന്ത് വര്‍ക്കിന് പോയാലും തന്‍റെ കയ്യില്‍ നിന്ന് പണം മേടിക്കും. ഒന്നര വര്‍ഷമായി ഒരു പണിക്കും അയാള്‍ പോകുന്നില്ല. നിങ്ങളോടൊപ്പം ജീവിക്കാന്‍ എനിക്ക് ഒട്ടും താല്‍പര്യമില്ലെന്നും തന്നെ നിര്‍ബന്ധിക്കരുതെന്നും അയാളുടെ കാലും കയ്യും പിടിച്ച് ഞാന്‍ പറഞ്ഞതാണ്.അയാള്‍ക്ക് ഞാനൊരു ദുരിതമോ പ്രശ്നങ്ങളോ ഉണ്ടാക്കുന്നില്ല. അയാളുടെ പേര് അനസ്. അയാളുടെ വീട് കൊടുവള്ളിയാണ്. നിങ്ങളുടെ മകനെ നിങ്ങള്‍ക്ക് വളര്‍ത്താന്‍ പറ്റില്ലെങ്കില്‍ കൊന്ന് കളഞ്ഞേക്ക് എന്നാണ് അവന്‍റെ മാതാപിതാക്കളോട് എനിക്ക് പറയാനുള്ളത്.

Previous ArticleNext Article