Kerala, News

വയനാട് ചുരത്തിലെ യുവാക്കളുടെ സാഹസിക യാത്ര; കാര്‍ ഉടമയുടെ ലൈസന്‍സ് റദ്ദാക്കി

keralanews adventures journey of youth in wayanad pass car owners license revoked

വയനാട്:വയനാട് ചുരത്തില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ സംഭവത്തില്‍ കാര്‍ ഉടമയുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി.കാര്‍ ഉടമയായ പേരാമ്പ്ര സ്വദേശി സഫീര്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇയാളെ രണ്ട് ദിവസത്തേക്ക് ഗതാഗത വകുപ്പിന്റെ പരിശീലനത്തിന് അയക്കാനും എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ഉത്തരവിട്ടു.വയനാട് ചുരത്തില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ സാന്‍‌ട്രോ കാര്‍ ഗതാഗത വകുപ്പ് കസ്റ്റഡിയില്‍ എടുത്തിരുന്നു. 24 മണിക്കൂറിനകം ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയെങ്കിലും ഉടമ സഫീര്‍ എത്തിയില്ല.എന്നാല്‍ ലൈസന്‍സും ആര്‍സി ബുക്കും മറ്റൊരാള്‍ മുഖേനെ എം.വി.ഐക്ക് സഫീര്‍ കൈമാറി. ഈ സാഹചര്യത്തില്‍ സഫീറിന് കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കാനില്ലെന്ന വിലയിരുത്തലോടെ മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ തീരുമാനീക്കുകയായിരുന്നു.എടപ്പാളിലെ ഗതാഗത വകുപ്പിന്റ പരിശീലന കേന്ദ്രത്തിലാണ് ഈ കാലയളവിനുള്ളില്‍ രണ്ട് ദിവസം ക്ലാസിനു സഫീര്‍ ഹാജരാവേണ്ടത്. വാഹനത്തിന്റെ ഇന്‍ഷുറന്‍സ്, പൊല്യൂഷന്‍ രേഖകളും സഫീര്‍ ഹാജരാക്കിയില്ല. ഇതിന് മറ്റൊരു കേസും ഗതാഗത വകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Previous ArticleNext Article