Kerala, News

കനകമല തീവ്രവാദ കേസില്‍ വിധി ഇന്ന്

keralanews verdict on kanakamala terrorist case today

കണ്ണൂര്‍:കനകമല തീവ്രവാദ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ കോടതി ഇന്ന് വിധിക്കും.ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തില്‍ ആറാം പ്രതി എന്‍ കെ ജാസ്മിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. രാജ്യദ്രോഹക്കുറ്റം, ഗൂഡാലോചന, യുഎപിഎയിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല രഹസ്യയോഗം കനകമലയില്‍ സംഘടിപ്പിച്ച കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി രണ്ടുകുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചിരുന്നത്. കോഴിക്കോട് സ്വദേശി മന്‍സീദ് എന്ന ഒമര്‍ അല്‍ ഹിന്ദി, ചേലക്കര സ്വദേശി യൂസഫ് ബിലാല്‍ എന്ന ടി സ്വാലിഹ് മുഹമ്മദ്, കോയമ്ബത്തൂര്‍ സ്വദേശി റാഷിദ് എന്ന അബു ബഷീര്‍, കുറ്റ്യാടി സ്വദേശി ആമുവെന്ന റംഷാദ് നങ്കീലന്‍, തിരൂര്‍ സ്വദേശി സഫ്വാന്‍, കുറ്റ്യാടി സ്വദേശി എന്‍ കെ ജാസീം, കോഴിക്കോട് സ്വദേശി സജീര്‍, തിരുനല്‍വേലി സ്വദേശി സുബഹാനി ഹാജ മൊയ്തീന്‍, കാഞ്ഞങ്ങാട് സ്വദേശി പി കെ മൊയ്നുദ്ദീന്‍ എന്നിവരാണ് പ്രതികള്‍.ഇതില്‍ ഷജീര്‍ ഒളിവിലും, സുബ്ഹാനിയുടെ വിചാരണ പൂര്‍ത്തിയായിട്ടുമില്ല.അതേസമയം ഒളിവിലായ ഷജീര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. ഇവരൊഴികെയുള്ള എഴു പ്രതികള്‍ക്കുള്ള ശിക്ഷയാണ് എന്‍ഐഎ കോടതി വിധിക്കുക.2016 ഒക്ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ ഐഎസ് അനുകൂല രഹസ്യയോഗം ചേര്‍ന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തെന്നാണ് കേസ്.കലാപ ലക്ഷ്യത്തോടെ കേരളത്തില്‍ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ പ്രതികള്‍ ആസൂത്രണം നടത്തിയതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. സ്ഫോടനങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകളും നടത്തി. ഹൈക്കോടതി ജഡ്ജിമാര്‍, രാഷ്ട്രീയ നേതാക്കള്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയതും കുറ്റപത്രത്തിലുണ്ട്.

Previous ArticleNext Article