Kerala, News

മ​ഹാ​രാ​ഷ്​​​ട്ര​ നിയമസഭയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ തുടങ്ങി;ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ നാളെ നടക്കും

keralanews swearing in ceremony of mla in maharashtra assembly starts udhav to be sworn tomorrow

മുംബൈ: പുതിയ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി. പ്രോടേം സ്പീക്കര്‍ കാളിദാസ് കൊളാംബ്കറെക്ക് മുൻപാകെയാണ് 288 എം.എല്‍.എമാര്‍ സത്യവാചകം ചൊല്ലുന്നത്. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ബുധനാഴ്ച വൈകീട്ട് അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടർന്നാണ്  എം.എല്‍.എമാരുടെ സത്യപ്രതിജ്ഞക്കായി നിയമസഭയുടെ പ്രത്യേക സമ്മേളനം ഗവര്‍ണര്‍ വിളിച്ചത്.മുതിര്‍ന്ന എം.എല്‍.എ കാളിദാസ് കൊളാംബ്കറയെ നിയമസഭാ പ്രോടേം സ്പീക്കറായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ നേതാവായി കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തിരുന്നു.പിന്നാലെ സഖ്യനേതാക്കള്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ട് ഉദ്ദവ് താക്കറെ തെരഞ്ഞെടുത്ത കത്ത് കൈമാറി. ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം ലഭിക്കുമെന്നതില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് നേതാക്കള്‍ പറ‍ഞ്ഞു. അതേസമയം അതെ സമയം തനിക്ക് കൈ വന്ന സൗഭാഗ്യത്തില്‍ കൂട്ടുകക്ഷികള്‍ക്ക് ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ നന്ദി രേഖപ്പെടുത്തി.’മഹാരാഷ്ട്രയെ നയിക്കാന്‍ കഴിയുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല. ഇതിന് സഹായിച്ച സോണിയാ ഗാന്ധിക്കും ശരത് പവാറിനും മറ്റുള്ളവര്‍ക്കും നന്ദി പറയുന്നു’- അദ്ദേഹം പ്രതികരിച്ചു.ശരത് പവാറിനെ കാണാന്‍ അജിത് പവാര്‍ വീട്ടിലെത്തി പരസ്പരം വിശ്വാസം നിലനിര്‍ത്തിക്കൊണ്ട് രാജ്യത്തിന് ഒരു പുതിയ നേതൃത്വത്തെ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ സര്‍ക്കാര്‍ ആരോടും പ്രതികാരം ചെയ്യില്ല. സത്യപ്രതിജ്ഞക്കു ശേഷം ഞാന്‍ എന്റെ മൂത്ത സഹോദരനെ ഡല്‍ഹിയില്‍ പോയി കാണും- മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന അര്‍ത്ഥത്തില്‍ അദ്ദേഹം വ്യക്തമാക്കി. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബര്‍ ഒന്നാം തിയ്യതി മുംബൈ ശിവജി പാര്‍ക്കില്‍ നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Previous ArticleNext Article