ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന്എ രാത്രി 11.30 ന് ഫോണിൽ സംസാരിക്കും. വൈറ്റ് ഹോസിൽ നിന്നും അറിയിച്ചതാണിത്.
ട്രംപ് അമേരിക്കൻ പ്രെസിഡന്റായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ സംഭാഷണമായിരിക്കുമിത്. താൻ അധികാരം ഏറ്റെടുത്താൽ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞിട്ടുണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോദി ട്രംപിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അമേരിക്കൻ കമ്പനികളിൽ ഇന്ത്യക്കാരെ പിരിച്ച് വിട്ടതും ചൈന പാക്കിസ്ഥാൻ ബന്ധങ്ങളെ കുറിച്ചും ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.
അധികാരമേറ്റ ശേഷം ട്രംപ് ടെലിഫോണിൽ സംസാരിക്കുന്ന അഞ്ചാമത്തെ ലോക നേതാവാകും നരേന്ദ്രമോദി. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രോഡ്, മെക്സിക്കൻ പ്രധാനമന്ത്രി പെന നിയെറ്റോ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽസിസി എന്നിവരുമായാണ് ട്രംപ് സംസാരിച്ച മറ്റു നേതാക്കൾ.