Kerala, News

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി;പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ

keralanews thripthi desai and team arrived kerala to visit sabarimala bjp activists were protesting

കൊച്ചി: ശബരിമല സന്ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി.പുലര്‍ച്ചെയാണ് സംഘം നെടുമ്പാശ്ശേരിയില്‍ എത്തിയത്.കഴിഞ്ഞ വര്‍ഷം മല ചവിട്ടിയ ബിന്ദു അമ്മിണിയും ഇവർക്കൊപ്പം ഉണ്ട്. തൃപ്തി ദേശായിയും സംഘവും ഇപ്പോള്‍ കൊച്ചി കമ്മീഷണര്‍ ഓഫീസിലാണ്. യുവതികള്‍ പ്രവേശിക്കാമെന്ന കോടതി വിധി നിലനില്‍ക്കുന്നുവെന്നും ശബരിമല ദര്‍ശനം നടത്തുമെന്നും തൃപ്തി മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം വഴി ശബരിമലയിലെത്താനാണ് തൃപ്തിയുടെയും സംഘത്തിന്‍റെയും പദ്ധതി.എന്നാല്‍ ഇവര്‍ക്ക് പൊലീസ് സംരക്ഷണമൊരുക്കുമോയെന്നതില്‍ വ്യക്തതയില്ല. തൃപ്തി കമ്മിഷണര്‍ ഓഫീസില്‍ ഉണ്ടെന്ന് പ്രദേശത്ത വന്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. നാമജപവുമായാണ് ഇവര്‍ പ്രതിഷേധം നടത്തുന്നത്.കമ്മിഷണര്‍ ഓഫിസില്‍ നിന്നും നാമജപ പ്രതിഷേധക്കാരെ നീക്കാനാനായി പോലീസ് ശ്രമം നടത്തി വരികയാണ്.എന്നാല്‍ ത‍ൃപ്തിയും സംഘവും ശബരിമലയിലേക്ക് തന്നെ പോകുമെന്ന നിലപാടിലാണ്.നവംബര്‍ 20 ന് ശേഷം ശബരിമല സന്ദര്‍ശിക്കാന്‍ താന്‍ എത്തുമെന്ന് നേരത്തെ തൃപ്തി ദേശായി പ്രഖ്യാപനം നടത്തിയിരുന്നു. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു.എന്നാല്‍ ശബരിമല കര്‍മസമിതി അടക്കമുള്ള സംഘടനകളുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ മടങ്ങിപ്പോവുകയായിരുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാതെയായിരുന്നു തൃപ്തി ദേശായി അന്ന് മടങ്ങിപ്പോയത്.

Previous ArticleNext Article