Kerala, News

സർവകലാശാല മാർക്ക് ദാന വിവാദം;നിയമസഭയിൽ പ്രതിപക്ഷ ബഹളം;പ്രതിപക്ഷം എത്തിയത് ഷാഫി പറമ്പിലിന്റെ രക്തം പുരണ്ട വസ്ത്രവുമായി

keralanews university mark donation controversy opposite party riot in kerala assembly

തിരുവനന്തപുരം: കേരള സര്‍വകലാശാലാ മാര്‍ക്ക് ദാനത്തിനെതിരെ സമരം ചെയ്ത ഷാഫി പറമ്ബില്‍ എം.എല്‍.എ അടക്കമുളളവര്‍ക്ക് പൊലീസ് മര്‍ദനമേറ്റ സംഭവത്തില്‍ നിയമസഭക്കുള്ളില്‍ പ്രതിപക്ഷ പ്രതിഷേധം. മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കാത്തതും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതും ഭരണ-പ്രതിപക്ഷ വാക്കേറ്റത്തിന് വഴിവെച്ചു. പ്രകോപിതരായ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങുകയും ഏതാനും പേര്‍ സ്പീക്കറുടെ ഡയസില്‍ കയറുകയും ചെയ്തു. ഇതേ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവെച്ച സ്പീക്കര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പൊലീസ് നടപടിയില്‍ മര്‍ദനമേറ്റ ഷാഫി പറമ്ബിലിെന്‍റ രക്തം പുരണ്ട വസ്ത്രവുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.ചോദ്യോത്തരവേള നിര്‍ത്തിവെച്ച്‌ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന്ചോദ്യോത്തരവേള ബഹിഷ്‌കരിക്കുന്നതായിചെന്നിത്തല അറിയിച്ചു.എന്നാല്‍ ചോദ്യോത്തരവേള നിര്‍ത്തിവെക്കാന്‍ ആവില്ലെന്നും ഷാഫി ഉള്‍പ്പെടെയുള്ളവരെ താന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചുവെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ചോദ്യേത്തരവേള തുടരുമെന്നും ഇതേ വിഷയത്തില്‍ ലഭിച്ച അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു.
കേരള സര്‍വകലാശാല മാര്‍ക്ക് ദാനത്തിനെതിരെ ചൊവ്വാഴ്ച വൈകിട്ട് കെ.എസ്‌.യു നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫി പറമ്ബില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റത്.സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുകയാണ്.

Previous ArticleNext Article