
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ തേനീച്ചയുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. വിമാനത്താവളത്തില്‍ ടോള്‍ ബൂത്ത് ജീവനക്കാരായ ആറു പേർക്കാണ് പരിക്കേറ്റത്.ബുധനാഴ്ച രാവിലെ എട്ടോടെയാണു സംഭവം.ജീവനക്കാര്‍ക്കു തേനീച്ചയുടെ കുത്തേറ്റു പരിക്കേറ്റതിനെ തുടര്‍ന്ന് ടോള്‍ബൂത്ത് രാവിലെ മൂന്നു മണിക്കൂറോളം അടച്ചിട്ടു. വിമാനത്താവളത്തിലെ രണ്ടാം ഗേറ്റിലെ ടോള്‍ ബൂത്ത് ജീവനക്കാര്‍ക്കാണു തേനീച്ചയുടെ കുത്തേറ്റത്. മുൻപും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയവര്‍ക്കു തേനീച്ചയുടെ കുത്തേറ്റിരുന്നു. പരിക്കേറ്റവര്‍ മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി.