Kerala, News

വാ​ള​യാ​ര്‍ പീ​ഡ​ന​ക്കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

keralanews govt likely to move appeal in valayar case

തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.വാളയാര്‍ കേസിൽ സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.കേസില്‍ പ്രഗത്ഭരായ അഭിഭാഷകരെ നിയോഗിക്കുമെന്നും വീഴ്ച ആരുടേതാണ് എന്ന് പരിശോധിക്കുമന്നും മുഖ്യമന്ത്രി പറഞ്ഞു.പട്ടിക വിഭാഗത്തിലെ കുട്ടികളായതിനാല്‍ അതനുസരിച്ചാണ് അന്വേഷണം നടത്തുന്നതെന്നും സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാളയാര്‍ കേസിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് ഗരുതര വീഴ്ച വന്ന സാഹചര്യത്തിൽ കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സംഭവം നിര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ച പിണറായി വിജയൻ കേസിൽ സിബിഐ വേണോ അതോ പുനരന്വേഷണം വേണോ എന്ന് പരിശോധിക്കാമെന്ന് വ്യക്തമാക്കി.വാളയാറിൽ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തെത്തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ സഹായകമായ രീതിയിൽ കേസിന്‍റെ അന്വേഷണം അട്ടിമറിക്കാൻ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ ബോധപൂർവമായ ശ്രമങ്ങളും അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചയും മൂലം തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നായിരുന്നു നിയമസഭയിൽ പ്രതിപക്ഷ ആരോപണം. പ്രതികളെ വെറുതെ വിടാൻ ഇടയാക്കിയത് പോലീസിന്റെ വീഴ്ചയാണെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

Previous ArticleNext Article