Kerala, News

ഉപജില്ലാ കലോത്സവത്തിനിടെ ശക്തമായ കാറ്റിലും മഴയിലും പന്തൽ തകർന്നു വീണു;വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

keralanews stage collapsed sub district kalolsavam

കാസര്‍കോട്: ഉപജില്ലാ കലോത്സവത്തിനിടെ ശക്തമായ കാറ്റിലും മഴയിലും പന്തല്‍ തകര്‍ന്നുവീണു.കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഈ ഭാഗത്ത് ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.കൊളത്തൂരില്‍ വെള്ളിയാഴ്ച രാവിലെ ആരംഭിച്ച കാസര്‍കോട് ഉപജില്ലാ കലോത്സവത്തിന്റെ പന്തലാണ് തകര്‍ന്നുവീണത്.വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റില്‍ പ്രധാനസ്റ്റേജിന് മുന്നില്‍ സ്ഥാപിച്ച കൂറ്റന്‍ പന്തൽ തകർന്നുവീഴുകയായിരുന്നു. അതോടൊപ്പം സ്റ്റേജും നിലംപതിച്ചു. അപകടത്തില്‍ ഒരു അദ്ധ്യാപകന് പരിക്കേറ്റിട്ടുണ്ട്.പന്തലില്‍ ഉണ്ടായവര്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടതിനാലാണ് വന്‍ദുരന്തം ഒഴിവായത്. വ്യാഴാഴ്ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലും കലോത്സവ പന്തല്‍ തകര്‍ന്നിരുന്നു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധിയായതിനാല്‍ കലക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനുമതിയോടു കൂടിയാണ് സ്റ്റേജിതര പരിപാടികള്‍ ആരംഭിച്ചത്.

Previous ArticleNext Article