Kerala, News

വിദ്യാർത്ഥികൾക്കുള്ള കണ്‍സഷന്‍ റദ്ദാക്കിയ നടപടി കെ.എസ്.ആര്‍.ടി.സി പിന്‍വലിച്ചു

keralanews ksrtc withdrawn the decision to cancel the concession for students

തിരുവനന്തപുരം:വിദ്യാർത്ഥികൾക്കുള്ള കണ്‍സഷന്‍ റദ്ദാക്കിയ നടപടി കെ.എസ്.ആര്‍.ടി.സി പിന്‍വലിച്ചു.മന്ത്രിയുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ത്ഥികള്‍ക്കുള്ള ടിക്കറ്റ് കണ്‍സെഷന്‍ പുനരാരംഭിക്കാന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചു. അംഗീകൃത സ്ഥാപനങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്നു മുതല്‍ ടിക്കറ്റ് ലഭിക്കും. ഗതാഗത മന്ത്രി. എ.കെ.ശശീന്ദ്രന്‍ കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് കെഎസ്‌ആര്‍ടിസി നിലപാട് മാറ്റിയത്.കണ്‍സെഷനു വേണ്ടി ഡിപ്പോകളിലും ചീഫ് ഓഫീസുകളിലും കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. യാത്രാ ആനുകൂല്യം നിറുത്തലാക്കാനുള്ള തീരുമാനത്തിന് എതിരെ കെഎസ്യു, എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ കെഎസ്‌ആര്‍ടിസി ചീഫ് ഓഫിസിനു മുന്നില്‍ സമരം നടത്തിയിരുന്നു.സ്‌കൂളുകളിലും തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളിലും പഠിക്കുന്ന ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയമായിരുന്ന സംവിധാനമാണ് കെഎസ്‌ആര്‍ടിസി നിറുത്തലാക്കാന്‍ തീരുമാനിച്ചത്.സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ സൗജന്യ യാത്ര കൂടി ഏറ്റെടുക്കാന്‍ ആകില്ലെന്നായിരുന്നു കെഎസ്‌ആര്‍ടിസിയുടെ നിലപാട്.

Previous ArticleNext Article