തിരുവനന്തപുരം: കൂടുത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് കുരുക്ക് മുറുകുന്നു. ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയുടെ മരണത്തില്‍ ഷാജുവിന് പങ്കുണ്ടെന്ന് തുടക്കം മുതല്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഷാജുവിനെ നിരവധി തവണ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഷാജുവിന് പങ്കുണ്ടെന്ന് ജോളി മൊഴി നല്‍കിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താന്‍ കഴിയാതായതോടെ അന്വേഷണ സംഘം ഇയാളെ വിട്ടയച്ചു.എന്നാൽ എന്നാല്‍ ഷാജുവിനെ വെട്ടിലാക്കിയിരിക്കുകയാണ് ജോളിയുടെ പുതിയ മൊഴി.സിലിയുടേയും കുഞ്ഞിന്‍റേയും മരണത്തെ കുറിച്ച് ഷാജുവിന് കൃത്യമായ ധാരണ ഉണ്ടായിരുന്നെന്നും കൊലയ്ക്ക് ഷാജു മൗനാനുവാദം നല്‍കിയെന്നുമാണ് ജോളിയുടെ മൊഴി.ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയുടെ മരണത്തിന് മുന്‍പ് തന്നെ താനും ഷാജുവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അതിന് പിന്നാലെ ഷാജുവിന്‍റെ കൂടെ അറിവോടെയാണ് സിലിയെ കൊലപ്പെടുത്തിയതെന്നുമായിരുന്നു കേസിന്‍റെ ആദ്യഘട്ടത്തില്‍ ജോളി പോലീസിന് മൊഴി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മണിക്കൂറുകളോളം ഷാജുവിനെ പോലീസ് ചോജ്യം ചെയ്തിരുന്നു. എന്നാല്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ അന്വേഷണ സംഘം ഷാജുവിനെ വിട്ടയച്ചു.ഇതിനിടെയാണ് ജോളിയുടെ പുതിയ മൊഴി പുറത്തുവന്നിരിക്കുന്നത്.
സിലിയെ കൊല്ലാന്‍ പദ്ധതി ഉള്ളതായി താന്‍ ഷാജുവിനോട് പറഞ്ഞിരുന്നുവെന്നാണ് ജോളി മൊഴി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവ് റോയ് കൊല്ലപ്പെട്ട ശേഷം ഷാജുവുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഷാജുവുമായി സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നു. ഷാജുവിന്‍റെ വീട്ടില്‍ ജോളി നിത്യ സന്ദര്‍ശക കൂടി ആയതോടെ സിലി ഇത് പരസ്യമായി എതിർത്ത്.ഷാജുവുമായുള്ള ബന്ധത്തില്‍ നിന്ന് ജോളിയെ വിലക്കുകയും ചെയ്തു.ഇതാണ് സിലിയ്ക്കെതിരെ ജോളിയുടെ പക കൂടാൻ കാരണമായത്.മകള്‍ ആല്‍ഫൈനെ ബാധ്യതയാകും എന്ന് കണ്ടാണ് ഇല്ലാതാക്കിയത്. സിലിയേയും താന്‍ കൊലപ്പെടുത്തുമെന്ന് ജോളി ഷാജുവിനോട് പറഞ്ഞിരുന്നുവത്രേ.മൗനം മാത്രമായിരുന്നു അപ്പോള്‍ ഷാജുവിന്‍റെ പ്രതികരണമെന്ന് ജോളി പറയുന്നു. സിലി മരിച്ച് ഒരു വര്‍ഷം കഴിഞ്ഞ പിന്നാലെയാണ് ജോളിയെ ഷാജു വിവാഹം കഴിച്ചത്. ജോളി തന്നെയാണ് വിവാഹത്തിന് മുന്‍കൈ എടുത്തതെന്നാണ് ഷാജു മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഷാജുവിന്‍റെ പിതാവ് സഖറിയ ആണ് വിവാഹത്തിന് മുന്‍കൈ എടുത്തതെന്ന് ജോളി പറഞ്ഞു.താന്‍ ഷാജുവിനോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ ഷാജുവിന് എതിര്‍പ്പുണ്ടായിരുന്നില്ല. അതിന് പിന്നാലെയായിരുന്നു വിവാഹമെന്നും ജോളി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ഷാജുവിനെ ദന്താശുപത്രിയില്‍ കാണിക്കാനെന്ന പേരിലാണ് ഒരു വിവാഹ ചടങ്ങില്‍ നിന്നും മടങ്ങിയെത്തിയ ഷാജുവും സിലിയും ജോളിയും താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ പോകുന്നത്. ഇവിടെ വെച്ചാണ് ജോളി സിലിക്ക് സയനൈഡ് നല്‍കിയത്. അവശനിലയിലായ സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞ് വീണു.സിലി വീണെങ്കിലും അപസ്മാരം ആണെന്ന് പറഞ്ഞ് ഗുളിക വാങ്ങാനായിരുന്നു ഷാജു പോയത്. ആ സമയങ്ങളില്‍ മുഴുവന്‍ സിലി ജോളിയുടെ മടിയില്‍ കിടന്നു. ഈ സമയം എവരിത്തിങ്ങ് ക്ലിയര്‍ എന്നൊരു സന്ദേശം ഷാജുവിന് സിലി അയച്ചിരുന്നതായി ജോളി തന്നെ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.പിന്നീടാണ് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് സിലിയെ കൊണ്ട് ഇരുവരും പോയത്. ജോളി തന്നെയായിരുന്നു കാര്‍ ഡ്രൈവ് ചെയ്തത്. എന്നാല്‍ വളരെ എളുപ്പം എത്താവുന്ന ആശുപത്രിയിലേക്ക് കിലോമീറ്ററുകളോളം വളഞ്ഞ് ചുറ്റിയാണ് ജോളി എത്തിയതെന്നാണ് ആരോപണം. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പേ തന്നെ സിലി മരിച്ചതായി ഡോക്ടര്‍ കണ്ടെത്തിയിരുന്നു.