Kerala, News

കൂട്ടുപുഴ വളവുപറയിൽ നിര്‍ത്തിയിട്ട ഗുഡ്‌സ് ജീപ്പിനു പിറകില്‍ ബൈക്ക് ഇടിച്ച്‌ ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു

keralanews two died when bike collided with goods jeep in kuttupuzha iritty

കണ്ണൂർ:ഇരിട്ടി കൂട്ടുപുഴ വളവുപറയിൽ നിര്‍ത്തിയിട്ട ഗുഡ്‌സ് ജീപ്പിനു പിറകില്‍ ബൈക്ക് ഇടിച്ച്‌ ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു.കച്ചേരിക്കടവ് മുടിക്കയത്തെ എളമ്പിളക്കാട്ട് ബൈജു ജോണി (44),ചരള്‍ ചക്കാംകുന്നേല്‍ ഹൗസില്‍ സാജന്‍ ജോയി (40) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച്ചരാത്രി 12 മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇരിട്ടി കുട്ടുപുഴ റോഡില്‍ വളവുപാറയില്‍ വെച്ച്‌ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ജീപ്പിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്കുംമുഖത്തും ഗുരുതര പരിക്കേറ്റ് റോഡില്‍ തെറിച്ചുവീണ ഇരുവരേയും ഓടിക്കൂടിയ നാട്ടുകാരും ഇരിട്ടിയില്‍ നിന്നെത്തിയ അഗ്‌നിശമനസേനയും ചേർന്ന് ഉടന്‍ ഇരിട്ടിയിലും പിന്നീട് കണ്ണൂര്‍ പരിയാരം ഗവ:മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.കെ.എസ്.ഇ.ബി വള്ളത്തോട് ഓഫീസിലെ താല്‍ക്കാലിക ഡ്രൈവറായ ബൈജുജോണി കച്ചേരിക്കടവ് പരേതനായ എളമ്പിളക്കാട്ട് ജോണിയുടെയും ചിന്നമ്മയുടെയും മകനാണ്. ഭാര്യ:ബിന്ദു.മക്കൾ: വിദ്യാര്‍ത്ഥികളായ അമല്‍ജിത്ത്, അഭിജിത്ത്, ആര്‍ഷ. ഏകസഹോദരി: ബിജി.കച്ചേരിക്കടവ് ചരളിൽ ചക്കാംകുന്നേല്‍ ജോയി മേരി ദമ്പതികളുടെ മകനാണ് മരിച്ച ചക്കാംകുന്നേല്‍ സാജന്‍ ജോയി. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സാജന്‍ രണ്ട് വര്‍ഷം മുൻപാണ് നാട്ടിലെത്തിയത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ജോസ് (ആസ്‌ത്രേലിയ), മേരി, ജസ്റ്റിന്‍ (കാനഡ), തോമസ് (ദുബായ്).

പരിയാരം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച ബൈജു ജോണിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന്(തിങ്കളാഴ്ച്ച) വൈകീട്ട് മൂന്നു മണിക്ക് കച്ചേരിക്കടവ്പള്ളി സെമിത്തേരിയിലും സാജന്‍ജോയിയുടെ മൃതദേഹം നാളെ( ചൊവ്വാഴ്ച്ച) വൈകീട്ട് 3.30 ന് ചരള്‍സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്‌ പള്ളി സെമിത്തേരിയിലും സംസ്‌ക്കരിക്കും.

Previous ArticleNext Article