Kerala, News

അഗ്രീന്‍കോ അഴിമതി;എം കെ രാഘവന്‍ എംപിക്കെതിരേ വിജിലന്‍സ് കേസ്

keralanews agreenco scam case vigilance case against m k raghavan m p

കണ്ണൂർ:അഗ്രീന്‍കോ അഴിമതി നടത്തിയ സംഭവത്തിൽ എം.കെ രാഘവന്‍ എം.പി ഉള്‍പ്പെടെ 13 പേര്‍ക്കെതിരേ വിജിലന്‍സ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ കോ.ഓപ്. സൊസൈറ്റിയില്‍ 77കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് കേസ്.കണ്ണൂരില്‍ അഗ്രീന്‍കോ എന്ന സ്ഥാപനം തുടങ്ങിയ ശേഷം സര്‍ക്കാരില്‍നിന്നും മറ്റും ലഭിച്ച ഗ്രാന്‍ഡ്, വായ്പ എന്നിവ തിരിമറി നടത്തി 77 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. ധനാപഹരണം, വ്യാജരേഖയുണ്ടാക്കല്‍, ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.ജനറല്‍ മാനജേര്‍ പിവി ദാമോദരനാണ് ഒന്നാം പ്രതി. രണ്ടാംപ്രതി എം ഡി. ബൈജു രാധാകൃഷ്ണന്‍. ചെയര്‍മാനായ എം.കെ രാഘവന്‍ മൂന്നാം പ്രതിയാണ്, മറ്റു പത്തു പേര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും. 2002 മുതല്‍ 2013 വരെ നടത്തിയ പ്രവര്‍ത്തനങ്ങളിലാണ് 77 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്.തുടര്‍ന്ന് സഹകരണ വിജിലന്‍സ് പരിശോധന നടത്തുകയും കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുക്കുകയും ചെയ്തിരുന്നെങ്കിലും നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് വിജിലന്‍സിന് കൈമാറുകയായിരുന്നു.

Previous ArticleNext Article