Kerala, News

പിഎസ്‌സി പരീക്ഷ തട്ടിപ്പ്;നിർണായക തെളിവുകളുമായി ക്രൈം ബ്രാഞ്ച്;പരീക്ഷ നടന്ന ദിവസം എസ്‌എംഎസിലൂടെ കൈമാറിയ ഉത്തരങ്ങള്‍ ഹൈടെക് സെല്ലിന്റെ സഹായത്തോടെ വീണ്ടെടുത്തു

keralanews psc exam fraud crime branch with crucial evidence answers received through sms retrieved with the help of high tech cell

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ നിര്‍ണ്ണായക തെളിവുകളുമായി ക്രൈം ബ്രാഞ്ച്. കേസിലെ പ്രതികളായ സഫീറിനും ശിവരജ്ഞിത്തിനും മറ്റ് മൂന്നു പ്രതികൾക്കും എസ്‌എംഎസിലൂടെ കൈമാറിയ ഉത്തരങ്ങള്‍ മുഴുവനും ക്രൈം ബ്രാഞ്ച് ഹൈടെക് സെല്ലിന്റെ സഹായത്തോടെ വീണ്ടെടുത്തു.കേസിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി ക്രൈം ബ്രാഞ്ച് പറഞ്ഞു.ചോദ്യപേപ്പർ ചോർത്തിയ‌വരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ സംശയക്കുന്നവർ ഒളിവിലാണുള്ളത്. പ്രണവിനും സഫീറിനും കൂടുതൽ പേരുടെ സഹായം ലഭിച്ചിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി.മൊബൈൽ ഫോൺ നശിപ്പിച്ചിട്ടും നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സന്ദേശങ്ങൾ ശേഖരിച്ചത്.ഇതോടെ കോപ്പിയടിക്ക് നിര്‍ണ്ണായക തെളിവാണ് ക്രൈംബ്രാ‍ഞ്ചിന് കിട്ടിയിരിക്കുന്നത്.അതിനിടെ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരുടെ ജാമ്യ അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.

Previous ArticleNext Article