Kerala, News

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

keralanews warning that the low preassure formed in arabian sea turned into cyclone

തിരുവനന്തപുരം:അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അടുത്ത 36 മണിക്കൂറിനുള്ളിലാണ് ഗുജറാത്ത് തീരത്തിന് മുകളിലായി രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്നത്. വെരാവല്‍ തീരത്തിന്റെ (ഗുജറാത്ത്) തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഏകദേശം 150 കിലോമീറ്റര്‍ മാറിയും, കറാച്ചിയുടെ തെക്ക് കിഴക്കു 610 കിലോമീറ്റര്‍ മാറിയും, ഒമാന്റെ കിഴക്ക്, തെക്കുകിഴക്കായി 1220 കിലോമീറ്റര്‍ മാറിയുമാണ് നിലവില്‍ തീവ്രന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്.ചുഴലിക്കാറ്റ് ഒമാന്റെ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് തീരത്തേക്ക് അടുക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.കേരളത്തില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്ക് കിഴക്ക് അറബിക്കടല്‍, ഗുജറാത്ത് തീരം, വടക്കുപടിഞ്ഞാറ് അറബിക്കടല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.

Previous ArticleNext Article