Kerala, News

മരട് ഫ്‌ളാറ്റ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും;ചീഫ് സെക്രട്ടറി ടോം ജോസ് നേരിട്ട് ഹാജരാകും

keralanews supreme court will consider the marad flat case today chief secretary tom jose will appear today in the court

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് പൊളിക്കല്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകും. ഇന്നലെ രാത്രിയോടെ അദ്ദേഹം ഡല്‍ഹിയില്‍ എത്തിയിരുന്നു.മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് സര്‍ക്കാറിന് വേണ്ടി ഹാജരാകുന്നത്. ഹരീഷ് സാല്‍വെയുമായി ചീഫ് സെക്രട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു.ഈ മാസം ഇരുപതിനകം ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കി ഇന്ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാവണം എന്നാതായിരുന്നു സുപ്രിം കോടതിയുടെ അന്ത്യശാസനം.വിധി നടപ്പാലാക്കാനുള്ള നടപടികള്‍ ആരംഭിച്ചു എന്നാകും ചീഫ് സെക്രട്ടറി കോടതിയെ ബോധിപ്പിക്കുക. കോടതിയില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫ്ലാറ്റുടമകള്‍.സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തില്‍ കോടതി അതൃപ്തി അറിയിച്ചാല്‍ ഫ്‌ളാറ്റുകള്‍ ഉടന്‍ തന്നെ പൊളിച്ചുനീക്കുന്ന നടപടികളിലേക്ക് കടക്കേണ്ടി വരും. അതേസമയം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമില്ലെന്നും ഫ്‌ളാറ്റ് നിര്‍മാതാക്കളുമായി ഒത്തുകളിക്കുകയാണെന്നും ആരോപിച്ച്‌ സുപ്രീംകോടതിയ്ക്ക് പരിസ്ഥിതി സംരക്ഷണ ഗവേഷണ കൗണ്‍സില്‍ കത്ത് അയച്ചിരുന്നു. ഈ കത്തും സുപ്രീംകോടതി ഇന്ന് പരിഗണിക്കും.മരടില്‍ തീരദേശ നിയമം ലംഘിച്ചു നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റുകള്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയ്ക്കകം പൊളിച്ചുനീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ അന്ത്യശാസനം.

Previous ArticleNext Article