Kerala, News

പാലാ ഉപതിരഞ്ഞെടുപ്പ് ഇന്ന്;ആദ്യ രണ്ടുമണിക്കൂറിൽ 13 ശതമാനം പോളിംഗ്

keralanews pala bypoll today 13 percentage polling in first 2hours

പാലാ:കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലായിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു.വോട്ടെടുപ്പിന്റെ ആദ്യ രണ്ടുമണിക്കൂർ പിന്നിടുമ്പോൾ 13 ശതമാനം വോട്ട് രേഖപ്പെടുത്തി.യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. ഹരി എന്നിവരടക്കം 13 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും.87,729 പുരുഷ വോട്ടര്‍മാരും 91,378 വനിതാ വോട്ടര്‍മാരുമാണ് പാലാ മണ്ഡലത്തിലുള്ളത്.യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ മീനച്ചില്‍ പഞ്ചായത്തിലെ കൂവത്തോട് ഗവ.എല്‍.പി. സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. പാലായില്‍ നൂറുശതമാനം വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.പാലായില്‍ ഇത്തവണ ഒന്നാമനാകുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍. 101 ശതമാനം വിജയം ഉറപ്പുണ്ട് . 78 ശതമാനത്തിനുമേല്‍ പോളിങ്ങുണ്ടാകുമെന്നും അത് അനുകൂലമാകുമെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.പാലാ ഗവ. പോളിടെക്നിക്കിലെ ബൂത്തില്‍ കുടുംബത്തോടൊപ്പമെത്തിയാണ് മാണി.സി.കാപ്പൻ വോട്ട് രേഖപ്പെടുത്തിയത്.ഉപതിരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍. ഹരിയും പ്രതികരിച്ചു.

Previous ArticleNext Article