Kerala, News

സംസ്ഥാനത്ത് വീണ്ടും മഴയെത്തുമെന്ന് മുന്നറിയിപ്പ്; വടക്കന്‍ കേരളത്തില്‍ 22 മുതല്‍ കനത്ത മഴയ്ക്കു സാധ്യത

keralanews chance for heavy rain in north kerala from 22nd of this month

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയെത്തുമെന്ന് മുന്നറിയിപ്പ്. 22 മുതല്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പാലക്കാട് ജില്ലയിലാണ് 42 ശതമാനം. രണ്ടാം സ്ഥാനം കോഴിക്കോട് ജില്ലയിലാണ് 38 ശതമാനം.ശക്തവും അതിശക്തവും അതിതീവ്രവുമായി പെയ്തും കലങ്ങിമറിഞ്ഞും ക്ഷോഭിച്ചുമുള്ള മഴക്കാലം അവസാനഘട്ടത്തിലേക്കു നീങ്ങുമ്പോഴും കേരളതീരത്തിനടുത്ത് അറബിക്കടലില്‍ പതിവില്‍ കവിഞ്ഞ ചൂടു തുടരുകയാണ്. ഇടവപ്പാതിയുടെ പകുതിയോടെ തണുത്തു തുടങ്ങാറുള്ള കടല്‍ ഇത്തവണ പെരുമഴക്കാലത്തും അളവില്‍ കവിഞ്ഞ ചൂടിലായിരുന്നു. ന്യൂനമര്‍ദ്ദത്തിലുണ്ടായ വ്യതിയാനങ്ങളും കാറ്റിന്റെ ഗതിമാറ്റവുമാണ് അറബിക്കടലിലെ അനുപാതം തെറ്റിയുള്ള ചൂടിന് കാരണമെന്നാണ് കാലാവസ്ഥ ഗവേഷകരുടെ നിഗമനം. ചൂട് നിലനില്‍ക്കുന്നതിനാല്‍ ഇനിയും മഴമേഘങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ ഗവേഷകര്‍ സൂചിപ്പിക്കുന്നു.ചൊവാഴ്ച വരെ ഈ മണ്‍സൂണ്‍ സീസണില്‍ ശരാശരി ലഭിക്കേണ്ടതിനെക്കാള്‍ 13% കൂടുതല്‍ മഴ ലഭിച്ചു. തുലാവര്‍ഷത്തിന്റെ ഗതിവിഗതികളെക്കുറിച്ച്‌ അടുത്തമാസം ആദ്യത്തോടെ സൂചന ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

Previous ArticleNext Article