ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ സേന (എന്‍എസ്ജി) യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. സംഭവത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൈറ്റിന്റെ ഹോം പേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് മോശം പരാമര്‍ശം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ‘കശ്മീരിനെ സ്വതന്ത്രമാക്കൂ’ എന്ന തലക്കെട്ടോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു സംഘം ആളുകളെ മര്‍ദിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. പാക്കിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങളും ഹാക്ക് ചെയ്ത ശേഷം വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹാക്ക് ചെയ്തുവെന്ന് അറിഞ്ഞയുടന്‍ ഉദ്യോഗസ്ഥര്‍ വെബ്‌സൈറ്റ് ഓഫ്‌ലൈന്‍ ആക്കി. കഴിഞ്ഞ ദിവസം മദ്രാസ് ഐഐടിയുടെ ഉള്‍പ്പെടെയുള്ള സൈറ്റുകള്‍ പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു. എന്നാല്‍ അതീവ സുരക്ഷയുള്ള ഒരു വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നത് ആദ്യമാണ്.